SignIn
Kerala Kaumudi Online
Thursday, 22 October 2026 7.51 PM IST

വന നിയമ ബിൽ: ലീഗ് സമരത്തിലേക്കെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

h

ആലുവ: വന നിയമ ബില്ലിനെതിരെ മുസ്ലീം ലീഗ് ശക്തമായ പ്രക്ഷോഭം തുടങ്ങുമെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. യു.ഡി.എഫ് വിഷയം ചർച്ച ചെയ്തതായും അദ്ദേഹം അലുവയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഇത്തരമൊരു ബില്ല് അനാവശ്യമായിരുന്നു. വനമേഖല ഉൾക്കൊള്ളുന്ന നിയോജകമണ്ഡലങ്ങളിൽ ആദ്യം പ്രക്ഷോഭം ആരംഭിക്കും. ബില്ല് പിൻവലിക്കുന്നത് വരെ പ്രക്ഷോഭം തുടരും.

ആര് വർഗീയത പറഞ്ഞാലും ലീഗ് എതിർക്കും. പൊതുസമൂഹത്തെ ചേർത്തുപിടിക്കുന്ന സമീപനമാണ് ലീഗിന്റേത്. ലീഗ് പിന്തുടരുന്ന മതസൗഹാർദ്ദത്തെ തകർക്കുന്ന ഒരു സമീപനവും അംഗീകരിക്കില്ല. ഇത് ജനങ്ങൾ അംഗീകരിച്ചതിന് തെളിവാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IUML
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA