SignIn
Kerala Kaumudi Online
Friday, 23 October 2026 4.56 PM IST

മദ്യ നിർമ്മാണ പ്ളാന്റ് രാഷ്ട്രീയ പോരിലേക്ക്

f

തിരുവനന്തപുരം:കഞ്ചിക്കോട്ട് മദ്യനിർമ്മാണ ശാലയ്ക്ക് സർക്കാർ അനുമതി നൽകിയത് ,

പ്രതിപക്ഷവുമായിഹവലിയ രാഷ്ട്രീയ ബലാബലത്തിന് വഴി വയ്ക്കും. ഇതിനെതിരെ ശക്തമായ സമരം തുടങ്ങാനാണ് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ ധാരണയായത്. നിയമസഭാ സമ്മേളന കാലയളവ് കൂടിയായതിനാൽ യു.ഡി.എഫും പ്രതിഷേധം ശക്തമാക്കും.

യു.ഡി.എഫ് ഭരണമുള്ള എലപ്പുള്ളി ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ മണ്ണക്കാട് പ്രദേശത്താണ് നിർദ്ദിഷ്ഠ മദ്യനിർമ്മാണ പ്ളാന്റ് സ്ഥാപക്കുന്നത്. തീരുമാനത്തിൽ നിന്ന് സർക്കാർ പിന്തിരിഞ്ഞാൽ, പ്രതിപക്ഷം മുന്നോട്ട് വയ്ക്കുന്ന ആരോപണങ്ങൾ ശരിവയ്ക്കുന്നതിന് സമാനമാവും . കടുത്ത കുടിവെള്ള ക്ഷാമമുള്ള പ്രദേശത്ത് ജലചൂഷണം എന്ന മുഖ്യ ആയുധമാണ് പ്രതിപക്ഷം ഉയർത്തുന്നത്. .

ബിവറേജസ് കോർപ്പറേഷൻ നിയന്ത്രണത്തിൽ പ്രതിദിനം 15,000 കെയസ് വിലകുറഞ്ഞ മദ്യം നിർമ്മിക്കാൻ ചിറ്റൂരിലെ മലബാർ ഡിസ്റ്റലറീസ് നടപടികൾ തുടങ്ങിയിട്ടും അതിന് വേണ്ടത്ര പിന്തുണ നൽകാത്ത സർക്കാരാണ് സ്വകാര്യ കമ്പനിക്ക് എല്ലാ ഒത്താശയും ചെയ്യുന്നത്. കുടിവെള്ള ക്ഷാമത്തിന് കാരണമാവുമെന്ന് പറഞ്ഞാണ് ഈ പദ്ധതിക്കെതിരെ എലപ്പുള്ളി, വടകരപ്പതി ഗ്രാമപഞ്ചായത്തുകൾ എതിർപ്പുമായി വന്നത്. വാട്ടർ അതോറിറ്റിയുടെ മൂംഗിൽ മടയിലെ ജലസംഭരണിയിൽ നിന്ന് ആറു കിലോമീറ്റർ പൈപ്പ് സ്ഥാപിച്ച് വെള്ളം എത്തിക്കാനായിരുന്നു തീരുമാനം. പഞ്ചായത്തുകളുമായി ചർച്ച ചെയ്ത് പ്രശ്നപരിഹാരത്തിന് ശ്രമിക്കുമെന്ന് അന്ന് സർക്കാർ പറഞ്ഞിരുന്നെങ്കിലും ഒരു നടപടിയുമായില്ല..

യു.ഡി.എഫിനൊപ്പം കെ.സി.ബി.സി പോലുള്ള മറ്റ് സംഘടനകളും കകൈകോർത്താൽ സമരം കൂടുതൽ കടുക്കും. അനുമതി നൽകിയതിലെ അഴിമതിയാണ് പ്രധാനമായും പ്രതിപക്ഷ നേതാവും കോൺഗ്രസും എടുത്തു കാട്ടുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA