SignIn
Kerala Kaumudi Online
Friday, 23 October 2026 4.56 PM IST

ഇൻഷ്വറൻസ് മതനിഷിദ്ധമല്ല: സി.ഐ.സി

d

#സമസ്തയുടെ മതവിധി തള്ളി

മലപ്പുറം: ഇൻഷ്വറൻസിൽ നിന്ന് വിട്ടുനിൽക്കണമെന്ന സമസ്തയുടെ മതവിധി തള്ളി മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ചെയർമാനായ കോ-ഓർഡിനേഷൻ ഒഫ് ഇസ്‌ലാമിക് കോളേജസ് (സി.ഐ.സി). 'ഇസ്‌ലാം, ലളിതം, സുന്ദരം' എന്ന പ്രമേയത്തിൽ കളമശ്ശേരിയിൽ നടക്കുന്ന സംസ്ഥാന വാഫി, വഫിയ്യ കലോത്സവത്തിന്റേയും സനദ്‌ദാന സമ്മേളനത്തിന്റേയും ഭാഗമായുള്ള സെമിനാറിലാണ് നിലപാട് പ്രഖ്യാപിച്ചത്.

ഇസ്‌ലാം നിഷിദ്ധമാക്കിയ ചൂതാട്ടം, പലിശ, വഞ്ചന തുടങ്ങിയവ ഇൻഷ്വറൻസിൽ കടന്നുവരുന്നെന്ന നിഗമനത്തിലാണ് ചില ആധുനിക പണ്ഡിതന്മാർ ഇൻഷ്വറൻസുകളെ നിഷിദ്ധമാക്കിയത്. നിലവിലെ ഒട്ടുമിക്ക ജനറൽ ഇൻഷ്വറൻസുകളിലും അവയൊന്നും കടന്നുവരുന്നില്ല. ആധുനിക കാലത്ത് റിസ്‌ക് പങ്കിട്ടെടുക്കുന്നതിന്റെ പ്രായോഗിക രൂപമാണ് ഇൻഷ്വറൻസും ക്ഷേമനിധികളും. ആരോഗ്യ, വാഹന, തൊഴിൽ സുരക്ഷാ ഇൻഷ്വറൻസുകൾ അനുവദനീയമാണെന്ന് സെമിനാർ അഭിപ്രായപ്പെട്ടു.. എല്ലാ വിധ ഇൻഷ്വറൻസുകളും ഇസ്‌ലാമിക വിരുദ്ധമാണെന്ന വിലയിരുത്തൽ പുനഃപരിശോധിക്കണമെന്നും സെമിനാർ ആവശ്യപ്പെട്ടു.

വീണ്ടും

പോരിലേയ്ക്ക്

ഇൻഷ്വറൻസ് പാടില്ലെന്ന സമസ്തയുടെ നിലപാടിനെതിരായ പ്രഖ്യാപനം സാദിഖലി തങ്ങൾ ചെയർമാനായ സി.ഐ.സി പരസ്യമായി കൈക്കൊള്ളുമ്പോൾ സമസ്തയും മുസ്‌ലിം ലീഗും തമ്മിലെ മറ്റൊരു പോരിലേക്ക് കാര്യങ്ങൾ എത്തിയേക്കുമെന്ന വിലയിരുത്തലുണ്ട്.

സമസ്തയുടെ യുവജന വിഭാഗമായ എസ്.വൈ.എസിന്റെ സംസ്ഥാന പ്രസിഡന്റ് കൂടിയാണ് സാദിഖലി തങ്ങൾ സമസ്ത വിരുദ്ധ ആശയങ്ങൾ അദ്ദേഹം ചെയർമാനായ സി.ഐ.സി പ്രചരിപ്പിക്കുന്നതും ചോദ്യം ചെയ്തേക്കും.

സി.ഐ.സിയുമായുള്ള ബന്ധം വിച്ഛേദിച്ച സമസ്ത നേതൃത്വം സി.ഐ.സി ജനറൽ സെക്രട്ടറി ഹക്കീം ഫൈസി ആദൃശ്ശേരിയെ പുറത്താക്കിയിട്ടുണ്ട്. സി.ഐ.സിയെ പൂർണ്ണമായും സമസ്തയ്ക്ക് കീഴിലാക്കണമെന്ന ആവശ്യത്തിന് ലീഗ് വഴങ്ങിയിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA