SignIn
Kerala Kaumudi Online
Friday, 23 October 2026 4.56 PM IST

മുനമ്പം റിലേ സമരത്തിന് 100 ദിവസം: തുടർപ്രതിഷേധം തലസ്ഥാനത്ത്

g

കൊച്ചി: മുനമ്പം വഖഫ് ഭൂമിക്കെതിരായ തദ്ദേശവാസികളുടെ റിലേ നിരാഹാര സമരത്തിന് ഇന്ന് 100 ദിവസം. ഭൂമിയിലെ റവന്യൂ അവകാശങ്ങൾ പുന:സ്ഥാപിച്ചു കിട്ടാനുള്ള നടപടികൾ വേഗത്തിലാക്കാൻ സെക്രട്ടേറിയറ്റിലേക്ക് പദയാത്രയ്ക്ക് ഒരുങ്ങുകയാണ് സമരസമിതി. വഖഫ് ഭൂമി പ്രശ്‌നം പരിഹരിക്കാൻ നിയോഗിച്ച ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ച ശേഷമാകും പദയാത്ര. മുനമ്പത്തെ സമരപ്പന്തലിൽ നിന്നാരംഭിക്കുന്ന യാത്രയെ ഇരുപതു പേർ നയിക്കും. സെക്രട്ടേറിയറ്റിന് മുന്നിൽ ഒരു ലക്ഷംപേർ പങ്കെടുക്കുന്ന ധർണ സംഘടിപ്പിക്കും.

ബഹുജനപങ്കാളിത്വത്തോടെയുള്ള രാപ്പകൽ സമരം ഇന്ന് മുനമ്പത്ത് നടക്കും.രാവിലെ 11ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനറും മുൻ എം.എൽ.എയുമായ പി.വി. അൻവർ ഉദ്ഘാടനം ചെയ്യും. അസംബ്ളി ഒഫ് ക്രിസ്ത്യൻ ട്രസ്റ്റ് സർവീസസ് (ആക്ട്സ്) പ്രസിഡന്റ് ബിഷപ്പ് ഉമ്മൻ ജോർജ് അദ്ധ്യക്ഷനാകും. ബി.ജെ.പി സംസ്ഥാന സമിതി അംഗം പി.സി. ജോർജ്, ഫ്രാൻസിസ് ജോർജ് എം.പി, കെ.സി.ബി.സി വെസ് പ്രസിഡന്റ് ബിഷപ്പ് പോളി കണ്ണൂക്കാടൻ, ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ തുടങ്ങിയവർ സംസാരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MUNAMBOM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA