SignIn
Kerala Kaumudi Online
Thursday, 22 October 2026 4.50 PM IST

റേഷൻ വ്യാപാരി പെൻഷന് ഒരു രൂപ സഹായം ക്ഷേമനിധി നിയമത്തിൽ മാറ്റം വരും

READ ENGLISH VERSION
k

തിരുവനന്തപുരം: റേഷൻ വ്യാപാരികളുടെ ക്ഷേമനിധിയിലേക്ക് പണം കണ്ടെത്തുന്നതിനു ഗുണഭോക്താക്കളിൽ നിന്നു പണം പിരിക്കാൻ ഭക്ഷ്യവകുപ്പ്. നീല, വെള്ള കാ‌ർഡ് ഉടമകളിൽ നിന്നു പ്രതിമാസം ഒരു രൂപ വീതം സെസ് ഈടാക്കണമെന്ന ഭക്ഷ്യവകുപ്പിന്റെ ശുപാർശ ധനവകുപ്പ് അംഗീകരിച്ചു. ക്ഷേമനിധി ആക്ടിൽ മാറ്റം വരുത്തി മാത്രമെ നടപ്പിലാക്കാനാകൂ. വ്യവസ്ഥകൾ അടങ്ങിയ ഫയൽ നിയമവകുപ്പിന്റെ പരിഗണനയിലാണ്. നിയമസഭയിൽ പാസാക്കാനാണ് തീരുമാനം.

റേഷൻ വ്യാപാരികൾ പ്രഖ്യാപിച്ചിരിക്കുന്ന സമരത്തിൽ നിന്നു പിന്തിരിപ്പിക്കാൻ കൂടിയാണ് നീക്കം.

റേഷൻ വ്യാപാരി ക്ഷേമനിധി കാലിയായതിനെ തുടർന്ന് കഴിഞ്ഞ ജൂണിലാണ് ഒരു രൂപ പിരിവിന്റെ കാര്യം ഭക്ഷ്യവകുപ്പ് ആലോചിച്ചത്. പൊതുവിതരണ കമ്മിഷണറുടെ ശുപാർശ ഭക്ഷ്യവകുപ്പ് അംഗീകരിച്ചുവെങ്കിലും ധനവകുപ്പ് അംഗീകാരം നൽകിയിരുന്നില്ല.

24 വർഷമായി റേഷൻ വ്യാപാരി ക്ഷേമനിധിയിലേക്ക് സർക്കാർ വിഹിതം നൽകുന്നില്ല. റേഷൻ വ്യാപാരികളുടെ വകയായി 200 രൂപ ബോർഡിലേക്ക് സർക്കാർ ഈടാക്കുകയാണ് ചെയ്യുന്നത്.

പെൻഷനും ചികിത്സ സഹായവും മുടങ്ങിയതോടെ ക്ഷേമനിധിയിലേക്ക് പണമടക്കില്ലെന്ന് വ്യാപാരികൾ കത്ത് നൽകിയിരുന്നു.

മാസം 50 ലക്ഷം

പിരിക്കാം

മുൻഗണനേതര വിഭാഗമായ നില, വെള്ള കാ‌ർഡ് ഉടമകൾ 50 ലക്ഷത്തിലേറെയുണ്ട്. ഒരു രൂപ പിരിച്ചാൽ 50 ലക്ഷത്തിലേറെ രൂപ റേഷൻ വ്യാപാരി ക്ഷേമനിധി ബോർഡിൽ എത്തും. അടുത്ത സാമ്പത്തിക വർഷം മാത്രമായിട്ട് നടപ്പിലാക്കാനാണ് നിർദേശമെങ്കിലും ഇത് തുടരാനാണ് സാദ്ധ്യത.

പെഷൻ തുക വർദ്ധിക്കും

ക്ഷേമനിധിയിൽ അംഗമായ വ്യാപാരിക്ക് പെൻഷനായി 1500 രൂപയും മാരകരോഗം വന്നാൽ (ഒരുതവണ) പരമാവധി 25,000 രൂപയുമാണ് സർക്കാർ നൽകുന്നത്. പെൻഷൻ തുക വർദ്ധിപ്പിക്കാനാണ് ഭക്ഷ്യവകുപ്പ് അലോചിക്കുന്നത് എത്രയെന്ന് തീരുമാനിച്ചിട്ടില്ല.

1564 വ്യാപാരികളാണ് പെൻഷൻ കൈപ്പറ്റുന്നത്. മൂന്നുമാസം കൂടുമ്പോൾ, പെൻഷൻ നൽകാൻ 80 ലക്ഷം രൂപയാണ് ധനവകുപ്പ് കണ്ടെത്തേണ്ടത്. ചികിത്സാസഹായമായി 23 ലക്ഷവും നൽകാനുണ്ട്.

വ്യാ​പാ​രി​ക​ളു​മാ​യി ​ച​ർ​ച്ച

റേ​ഷ​ൻ​ ​വ്യാ​പാ​രി​ക​ൾ​ 27​നു​ ​പ്ര​ഖ്യാ​പി​ച്ച​ ​റേ​ഷ​ൻ​ ​ക​ട​യ​ട​പ്പു​ ​സ​മ​രം​ ​അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നാ​യി​ ​ധ​ന​മ​ന്ത്രി​ ​കെ.​എ​ൻ.​ ​ബാ​ല​ഗോ​പാ​ലി​ന്റെ​ ​സാ​ന്നി​ദ്ധ്യ​ത്തി​ൽ​ ​വീ​ണ്ടും​ ​ച​ർ​ച്ച​ ​ന​ട​ത്തു​മെ​ന്ന് ​മ​ന്ത്രി​ ​ജി.​ആ​ർ​ ​അ​നി​ൽ​ ​നി​യ​മ​സ​ഭ​യി​ൽ​ ​പ​റ​ഞ്ഞു.​ ​നേ​ര​ത്തെ​ ​ന​ട​ത്തി​യ​ ​ച​ർ​ച്ച​യി​ൽ​ ​റേ​ഷ​ൻ​ ​കോ​-​ഓ​ർ​ഡി​നേ​ഷ​ൻ​ ​ക​മ്മി​റ്റി​ ​ഉ​ന്ന​യി​ച്ച​ ​നാ​ല് ​ആ​വ​ശ്യ​ങ്ങ​ളി​ൽ​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​നു​ ​ന​ട​പ്പാ​ക്കാ​ൻ​ ​ക​ഴി​യു​ന്ന​ ​ര​ണ്ട് ​ആ​വ​ശ്യ​ങ്ങ​ളി​ലാ​ണ് ​അ​ടു​ത്ത​ ​ച​ർ​ച്ച.​

27​ ​മു​ത​ൽ​ ​റേ​ഷൻ ക​ട​യ​ട​ച്ച് ​സ​മ​രം

സം​സ്ഥാ​ന​ത്ത് ​റേ​ഷ​ൻ​ ​ക​ട​ക​ളി​ൽ​ ​സാ​ധ​ന​ങ്ങ​ൾ​ ​എ​ത്തി​ക്കു​ന്ന​ ​ഗ​താ​ഗ​ത​ ​ക​രാ​റു​കാ​രു​ടെ​ ​സ​മ​രം​ ​മൂ​ന്നാ​ഴ്ച​ ​പി​ന്നി​ട്ടു.​ 27​ ​മു​ത​ൽ​ ​റേ​ഷ​ൻ​ ​വ്യാ​പാ​രി​ക​ൾ​ ​ക​ട​ക​ൾ​ ​അ​ട​ച്ചി​ട്ട് ​അ​നി​ശ്ചി​ത​കാ​ല​ ​പ​ണി​മു​ട​ക്ക് ​തു​ട​ങ്ങു​ക​യാ​ണ്.​ ​അ​തോ​ടെ​ ​റേ​ഷ​ൻ​ ​വി​ത​ര​ണം​ ​മു​ട​ങ്ങും.​ ​പ​ണി​മു​ട​ക്ക് ​തു​ട​ങ്ങു​ന്ന​തി​ന് ​മു​മ്പ് ​ജ​നു​വ​രി​യി​ലെ​ ​റേ​ഷ​ൻ​ ​വാ​ങ്ങാ​ൻ​ ​മൂ​ന്നു​ ​ദി​വ​സ​ങ്ങ​ൾ​ ​മാ​ത്ര​മാ​ണു​ള്ള​ത്.​ 47​%​ ​പേ​ർ​ ​ഇ​നി​യും​ ​വാ​ങ്ങാ​നു​ണ്ട്.​ ​സാ​ഹ​ച​ര്യം​ ​വി​ല​യി​രു​ത്താ​ൻ​ ​മ​ന്ത്രി​ ​ജി.​ആ​ർ.​ ​അ​നി​ൽ​ ​ജി​ല്ലാ​ ​സ​പ്ലൈ​ ​ഓ​ഫീ​സ​ർ​മാ​രു​ടെ​ ​യോ​ഗം​ ​ഓ​ൺ​ലൈ​നാ​യി​ ​വി​ളി​ച്ചു​കൂ​ട്ടി.​ ​സ​മ​ര​ത്തി​ൽ​ ​നി​ന്ന് ​പി​ന്മാ​റ​ണ​മെ​ന്ന് ​മ​ന്ത്രി​ ​ആ​ഭ്യ​ർ​ത്ഥി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA