SignIn
Kerala Kaumudi Online
Thursday, 22 October 2026 4.49 PM IST

കുട്ടിയെ ക്രിമിനലാക്കരുത്: ബാലാവകാശ കമ്മിഷൻ

k

തിരുവനന്തപുരം: പാലക്കാട്ടെ വിദ്യാർത്ഥിയുടെ ദൃശ്യം പ്രചരിപ്പിക്കുന്നവർ കുട്ടിയെ ക്രിമിനലായി ചിത്രീകരിക്കുകയാണെന്ന് ബാലാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ കെ.വി മനോജ്കുമാർ പറഞ്ഞു. സമൂഹം കുറച്ചുകൂടി ജാഗ്രത പുലർത്തണമെന്നും അദ്ദേഹം കേരളകൗമുദിയോട് പറഞ്ഞു. സമൂഹത്തിലെ എല്ലാ തെറ്റായ പ്രവണതകളും കുട്ടികളുടെ സ്വഭാവത്തിലും പ്രതിഫലിക്കാറുണ്ട്. ഓരോ ദിവസവും രാവിലെ മുതൽ ദൃശ്യമാദ്ധ്യമങ്ങളിലൂടെ നാം കാണുന്നത് കുറ്റകൃത്യങ്ങളല്ലേ. ഇതൊക്കെ കുട്ടികളെ സ്വാധീനിക്കും. ഈ വിദ്യാർത്ഥി എന്തുകൊണ്ട് ഇത്തരത്തിൽ പെരുമാറി,​കുട്ടിയുടെ പശ്ചാത്തലം എന്താണ് എന്നീ വിഷയങ്ങളൊന്നും ദൃശ്യം പ്രചരിപ്പിച്ചവർ പരിഗണിച്ചില്ല. വിഷയത്തിൽ കമ്മിഷൻ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ,​പാലക്കാട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ,ചൈൽഡ് വെൽഫെയർ കമ്മിറ്റി എന്നിവരോട് 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA