SignIn
Kerala Kaumudi Online
Thursday, 22 October 2026 7.51 PM IST

പുതിയ ബസ് റൂട്ടുകൾ ഉടൻ: മന്ത്രി

j

തിരുവനന്തപുരം: പുതിയ ബസ് റൂട്ടുകൾ നിശ്ചയിച്ച് ഉടൻ വിജ്ഞാപനമിറക്കുമെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാർ നിയമസഭയിൽ പറഞ്ഞു. എം.എൽ.എമാരെയും ജനപ്രതിനിധികളെയും ഉൾപ്പെടുത്തി നടത്തിയ ജനകീയസദസിലെ ആവശ്യപ്രകാരമാവും റൂട്ട് നിശ്ചയിക്കുക. നിലവിലെ സ്വകാര്യ ബസുകൾക്ക് ശല്യമാവാത്ത വിധത്തിലാവും പുതിയ റൂട്ടുകൾ. നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും മലയോര മേഖലകളിലും പുതിയ റൂട്ടുകളുണ്ടാവും. ജനകീയ കമ്മിറ്റി നിശ്ചയിക്കുന്ന അത്രയും ബസുകളേ ഓടിക്കൂ. തിരുവനന്തപുരം നഗരത്തിൽ റൂട്ടുണ്ടാക്കിയിട്ട് വർഷങ്ങളായി. അവിടെയടക്കം നമ്പറും റൂട്ടും നിശ്ചയിക്കും. സ്റ്റേ ബസുകളിലെ ജീവനക്കാർക്ക് കിടന്നുറങ്ങാൻ എം.എൽ.എമാരോ പഞ്ചായത്തോ സൗകര്യമൊരുക്കണം. മലയോര മേഖലയിൽ പരമാവധി സർവീസുകൾ നിറുത്താതിരിക്കാനാണ് ശ്രമമെന്നും കെ.യു ജനീഷ് കുമാറിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: L
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA