SignIn
Kerala Kaumudi Online
Thursday, 22 October 2026 6.44 PM IST

ആന എഴുന്നള്ളിപ്പിൽ തത്‌സ്ഥിതി തുടരാം

jn

ന്യൂഡൽഹി: 2012ലെ ചട്ടങ്ങൾ പാലിച്ച് ആന എഴുന്നള്ളിപ്പ് നടത്താമെന്ന വിധിയിലുറച്ച് സുപ്രീംകോടതി. ആന എഴുന്നള്ളിപ്പിന് ഹൈക്കോടതി ഏർപ്പെടുത്തിയ കടുത്ത നിയന്ത്റണങ്ങൾ ഡിസംബർ 19ന് ജസ്റ്റിസ് ബി.വി. നാഗരത്ന അദ്ധ്യക്ഷയായ ബെഞ്ച് സ്റ്റേ ചെയ്‌തിരുന്നു. സ്റ്രേ നീക്കണമെന്നാവശ്യപ്പെട്ട് മൃഗസ്‌നേഹിയായ വെങ്കിടാചലം സമർപ്പിച്ച ഹർജിയിൽ അടിയന്തര വാദംകേൾക്കാൻ ബെഞ്ച് ഇന്നലെ വിസമ്മതിച്ചു. സ്റ്റേ വന്നശേഷം ചിലയിടങ്ങളിൽ ആനയിടഞ്ഞെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താൻ നിർദ്ദേശിച്ചു.

ശിവരാത്രി ഉൾപ്പെടെ ഉത്സവങ്ങൾ തടയുന്നതിന്റെ ഭാഗമാണ് ഇത്തരം ഹർജികളെന്ന് തിരുവമ്പാടി - പാറമേക്കാവ് ദേവസ്വങ്ങളുടെ അഭിഭാഷകൻ എം.ആർ. അഭിലാഷ് കോടതിയെ അറിയിച്ചു. ആന എഴുന്നള്ളിപ്പ് വിഷയം ഫെബ്രുവരി നാലിന് പരിഗണിക്കാനിരിക്കുകയാണ്. ഇതിനിടെയാണ് അടിയന്തര വാദംകേൾക്കൽ ആവശ്യമെന്നും ചൂണ്ടിക്കാട്ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA