SignIn
Kerala Kaumudi Online
Thursday, 22 October 2026 7.50 PM IST

വന്യജീവി ആക്രമണം: മരിക്കുന്നവർക്ക് 10 ലക്ഷം നൽകും

f

തിരുവനന്തപുരം: വന്യമൃഗ ആക്രമണം മൂലം മരണപ്പെടുന്നവരുടെ ആശ്രിതർക്ക് നൽകുന്ന ആശ്വാസസഹായം 10 ലക്ഷം രൂപയാക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ നിയമസഭയിൽ അറിയിച്ചു. അത് പതിന്നാലുലക്ഷമാക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ടെന്നും ചർച്ച നടക്കുകയാണെന്നും മന്ത്രി പറഞ്ഞു.

വന്യമൃഗ ആക്രമണം മൂലമുള്ള കാർഷിക വിളനാശത്തിന്റെ നഷ്ടപരിഹാരം ഉയർത്തുമെന്നും മന്ത്രി പറഞ്ഞു.
മനുഷ്യ മൃഗസംഘർഷം കുറയ്ക്കുന്നതിനായി സംസ്ഥാനം സ്വീകരിച്ച വികേന്ദ്രീകൃത നടപടികളെ കഴിഞ്ഞദിവസം ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. കോടതികളുടെ നിരന്തരമായ ഇടപെടലുകൾ വനംവകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് ഗുണകരമല്ല. എന്നാൽ നിയമപരമായി മാത്രമേ ഇടപെടാനാകുകയുള്ളു. ക്രിയാത്മകമായ നിർദ്ദേശങ്ങളിലൂടെ മാത്രമേ വന്യജീവി നിയന്ത്രണവുമായി മുന്നോട്ടുപോകാനാവുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA