
തിരുവനന്തപുരം: മൂന്നു തവണകളിലായി 21 ദിവസത്തെ അവധി കഴിഞ്ഞ് ബറ്രാലിയൻ എ.ഡി.ജി.പി എം.ആർ അജിത്കുമാർ തിരിച്ചെത്തി. അന്യസംസ്ഥാനങ്ങളിലടക്കം ക്ഷേത്രദർശനത്തിന് ഉൾപ്പെടെ സ്വകാര്യ ആവശ്യങ്ങൾക്ക് കഴിഞ്ഞ 18വരെയായിരുന്നു അവധി. നാലുദിവസം മുൻപ് 14ന് തിരിച്ചെത്തുകയായിരുന്നു. 5ദിവസത്തിലേറെ ഉന്നത ഉദ്യോഗസ്ഥൻ അവധിയിൽ പോയാൽ പകരം ചുമതല നൽകണമെന്നാണ് ചട്ടം. അതിനാൽ താത്കാലിക ചുമതല പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി എസ്.ശ്രീജിത്തിന് കൈമാറിയിരുന്നു. ബറ്റാലിയൻ എ.ഡി.ജി.പി സ്ഥാനത്തുനിന്ന് അജിത്തിനെ മാറ്റിയെന്ന് പ്രചാരണമുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |