SignIn
Kerala Kaumudi Online
Thursday, 22 October 2026 7.52 PM IST

വിഷയം മാറി കുഴൽനാടൻ; ക്ഷുഭിതനായി സ്പീക്കർ

h

തിരുവനന്തപുരം: വന്യ മൃഗ ആക്രമണം സംബന്ധിച്ച അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടി സംസാരിച്ച മാത്യു കുഴൽനാടൻ വിഷയത്തിൽ നിന്ന് മാറി വനംനിയമഭേദഗതി പരാമർശിച്ചത് അദ്ദേഹവും സ്പീക്കറുമായി വാക്കേറ്റത്തിനും വഴിവച്ചു. അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.
വന്യമൃഗങ്ങളുടെ ആക്രമണം കാലാകാലങ്ങളായി നിലനിൽക്കുന്ന പ്രശ്നമാണെന്ന് മന്ത്രി

എ.കെ.ശശീന്ദ്രൻ പറഞ്ഞു. വന്യമൃഗ ആക്രമണങ്ങൾ മൂലമുള്ള മരണങ്ങൾ കുറഞ്ഞുവരുന്നുണ്ടെന്ന് കണക്കുകൾ നിരത്തി അദ്ദേഹം പറഞ്ഞു.
തുടർന്ന് സംസാരിച്ച മാത്യു കുഴൽനാടൻ,വനനിയമത്തിലേക്കും കേരള കോൺഗ്രസ് എമ്മിലേക്കും പോയതാടെ സ്പീക്കർ എ.എൻ.ഷംസീർ ഇടപെട്ടു. ''പിൻവലിച്ച ബില്ലിനെക്കുറിച്ച് എന്തിനാണ് സംസാരിക്കുന്നത്. രാഷ്ട്രീയപ്രസംഗം നടത്തണമെങ്കിൽ അത് വേറേ ആകാം'' അദ്ദേഹം പറഞ്ഞു.നിങ്ങൾ വനനിയമഭേദഗതി കൊണ്ടുവന്നില്ലേ എന്നായി കുഴൽനാടൻ. വാറണ്ടില്ലാതെ അറസ്റ്റു ചെയ്യാനുള്ള അധികാരം നൽകി. വലിയ നിലയിൽ എതിർപ്പുയർന്നുവന്നപ്പോൾ പിൻവലിച്ചു. മുഖ്യമന്ത്രിക്ക് ഒരു ഏക്കും ചുക്കും അറിയില്ലെന്ന് പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി എ.കെ. ശശീന്ദ്രൻ കുഴൽനാടന്റെ വാദങ്ങൾ ഖണ്ഡിച്ചു. ജനങ്ങളുടെ ആശങ്ക മാറ്റാനായി ബിൽ പിൻവലിച്ചപ്പോൾ നിങ്ങളുടെ മുതലെടുപ്പ് ശ്രമങ്ങളാണ് പൊളിഞ്ഞത്. ചന്ദനം മുറിക്കാനുള്ള അനുമതി നൽകുന്ന വ്യവസ്ഥ ആ ഭേദഗതിയിലുണ്ടായിരുന്നു. ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ കേന്ദ്രസംസ്ഥാന നിയമങ്ങളിൽ പൊളിച്ചെഴുത്ത് വേണം. എന്നാൽ കർഷകതാൽപര്യം ഉയർത്തിപ്പിടിച്ചു കൊണ്ടുമാത്രമേ മുന്നോട്ടു പോകുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. മനുഷ്യ ,മൃഗ സംഘർഷം കുറയുന്നുവെന്ന മന്ത്രിയുടെ വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. സംഘർഷങ്ങളുടെ എണ്ണത്തിലെ വർദ്ധന അദ്ദേഹം ചൂണ്ടിക്കാട്ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: G
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA