
കൊച്ചി: ഗതാഗത നിരീക്ഷണത്തിന് എ.ഐ ക്യാമറകൾ സ്ഥാപിച്ചയിനത്തിൽ കെൽട്രോണിനു നൽകാനുള്ള കുടിശികയുടെ അടുത്ത ഗഡു കൈമാറാൻ ഹൈക്കോടതിയുടെ അനുമതി. ക്യാമറ ഇടപാടിൽ ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് നിധിൻ ജാംദാർ, ജസ്റ്റിസ് വി. മനു എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ ഉത്തരവ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |