SignIn
Kerala Kaumudi Online
Thursday, 22 October 2026 4.40 PM IST

എം.മെഹ്ബൂബ് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി

image

വടകര: എം.മെഹ്ബൂബിനെ കോഴിക്കോട്ടെ സി.പി.എം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. വിദ്യാർത്ഥി,​യുവജന പ്രസ്ഥാനത്തിലൂടെ വളർന്ന എം.മെഹബൂബ് (64) മികച്ച സഹകാരി കൂടിയാണ്. കർഷകസംഘം ജില്ലാ സെക്രട്ടറിയും കൺസ്യൂമർ ഫെഡ് ചെയർമാനുമാണ്. 1987 മുതൽ 2001 വരെ സി.പി.എം ബാലുശേരി ഏരിയാസെക്രട്ടറിയായിരുന്നു. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റും സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവുമായും പ്രവർത്തിച്ചു. 24ാം വയസിൽ അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി.കേരഫെഡ്

പ്രസിഡന്റായി.കേരഫെഡ് ചെയർമാനായും പ്രവർത്തിച്ചു.

എം. ദാസൻ മെമ്മോറിയൽ എൻജിനിയറിംഗ് കോളേജ് മാനേജിംഗ് കമ്മിറ്റി ചെയർമാനായ മെഹബൂബ് സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ്,ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്,അത്തോളി സഹകരണ ആശുപത്രി പ്രസിഡന്റ്, അത്തോളി സഹകരണ ബാങ്ക് പ്രസിഡന്റ്,റബ്‌കോ ഡയറക്ടർ,കേരള ബാങ്ക് ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചു.
അത്തോളി ടൗണിനടുത്ത് 'സൗഹൃദം' വീട്ടിലാണ് താമസം. എൽ.ഐ.സിയിൽ നിന്നും വിരമിച്ച ടി.പി സുഹറയാണ് ഭാര്യ. മകൾ:ഡോ. ഫാത്തിമാ സനം (എം.ഡി.ലിയാ ഐ.വി.എഫ് ഫെർട്ടിലിറ്റി സെന്റർ കുറ്റ്യാടി),മരുമകൻ:ഡോ. ആഷിഫ് അലി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA