SignIn
Kerala Kaumudi Online
Thursday, 22 October 2026 6.19 PM IST

വയനാട്: വായ്പയിൽ വീണ്ടും കേന്ദ്രത്തിന്റെ നിലപാട് തേടി

d

കൊച്ചി: വയനാട് മുണ്ടക്കൈ -ചൂരൽമല ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളുന്നതിൽ ഹൈക്കോടതി വീണ്ടും കേന്ദ്ര സർക്കാരിന്റെ നിലപാട് തേടി . തീരുമാനം നീളുന്ന സാഹചര്യത്തിലാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് എസ്. ഈശ്വരൻ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ നിർദ്ദേശം. ദുരന്തബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
പുനരധിവാസത്തിനായി നിർമ്മിക്കുന്ന വീടിന് ചതുരശ്രയടിക്ക് 3,000 രൂപ എന്ന് നിശ്ചയിച്ചതിൽ അപാകതയുണ്ടെന്ന് അമിക്കസ് ക്യൂറി അഡ്വ. രഞ്ജിത് തമ്പാൻ ബോധിപ്പിച്ചു. ലൈഫ് മിഷൻ പദ്ധതിയിൽ ചതുരശ്രയടിക്ക് 400 രൂപയാണ്. പുനർനിർമ്മാണ ജോലികൾ ഊരാളുങ്കൽ സൊസൈറ്റിക്ക് മാത്രമായി നൽകുന്നത് ഒഴിവാക്കണമെന്നും പറഞ്ഞു.
ഡൽഹിയിലെ നിരക്കിലാണ് നിർമ്മാണ ചെലവ് നിശ്ചയിച്ചതെന്നും ഇതിൽ കുറവുണ്ടാകുമെന്നും സർക്കാരിനായി ഹാജരായ സ്‌പെഷ്യൽ ഗവ. പ്ലീഡർ ഇ. ഉണ്ണികൃഷ്ണൻ വിശദീകരിച്ചു. ഊരാളുങ്കൽ സൊസൈറ്റിയുടെ 80 ശതമാനം ഓഹരിയും സർക്കാരിനാണെന്നും വ്യക്തമാക്കി.
നിർമ്മാണ പ്രവർത്തനം നടക്കട്ടെയെന്നും കോടതിയുടെ മേൽനോട്ടമുണ്ടെന്നും ഡിവിഷൻബെഞ്ച് പറഞ്ഞു. ഹർജികൾ ഫെബ്രുവരി ഏഴിന് വീണ്ടും പരിഗണിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KJ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA