SignIn
Kerala Kaumudi Online
Thursday, 22 October 2026 6.19 PM IST

മഅ്ദനിക്കെതിരായ ഹർജി തീർപ്പാക്കി

k

കൊച്ചി: ഭാരതീയ വിചാരകേന്ദ്രം മുൻ ഡയറക്ടർ പി. പരമേശ്വരൻ, ഫാ. അലവി എന്നിവരെ കൊലപ്പെടുത്താൻ പി.ഡി.പി നേതാവ് അബ്ദുൾ നാസർ മഅ്ദനിയടക്കമുള്ളവർ ഗൂഢാലോചന നടത്തിയെന്ന കേസിന്റെ അന്വേഷണം സി.ബി.ഐക്കോ എൻ.ഐ.എക്കോ കൈമാറണമെന്ന ഹർജി ഹൈക്കോടതി തീർപ്പാക്കി.

കേസിൽ തെളിവില്ലെന്ന് കണ്ടെത്തി 2020 ൽ ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്ര് കോടതിയിൽ തുടർനടപടികൾ അവസാനിപ്പിക്കാൻ റിപ്പോർട്ട് നൽകിയതാണെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.ഇതിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് തുടർ നടപടികൾ അവസാനിപ്പിച്ചത്. കൊച്ചി സ്വദേശി ടി.ജി. മോഹൻദാസായിരുന്നു ഹർജിക്കാരൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA