SignIn
Kerala Kaumudi Online
Thursday, 22 October 2026 5.28 PM IST

മലയോര ജനതയെ സർക്കാർ വിധിക്ക് വിട്ടുകൊടുക്കുന്നു: വി.ഡി.സതീശൻ

hgvj

ചാലക്കുടി: മലയോര ജനതയെ വിധിക്ക് വിട്ടുകൊടുക്കുന്ന പ്രവൃത്തിയാണ് സർക്കാരിന്റേതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. വന്യ മൃഗങ്ങളുടെ പിടിയിൽ നിന്നും മലയോര ജനതയെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന മലയോര യാത്രയ്ക്ക് കോടശ്ശേരി പഞ്ചായത്തിലെ ചായ്പ്പൻകുഴിയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്യമൃഗങ്ങൾ നാട്ടുകാരുടെ ദൈനംദിന ജീവിതത്തിന് ഭീഷണിയാകുമ്പോഴും വനം വകുപ്പും സർക്കാരും നോക്കുകുത്തിയായി നിൽക്കുന്നു. ഇങ്ങനെ തുടർന്നാൽ മലയോര ജനത എല്ലാം ഇട്ടെറിഞ്ഞ് പോകേണ്ടി വരുമെന്നും കർഷകരുടെയും മലയോര നിവാസികളുടെയും പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരമാകാൻ കേരളത്തിലെ അടുത്ത യു.ഡി.എഫ് സർക്കാരിന് മാത്രമേ കഴിയുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA