SignIn
Kerala Kaumudi Online
Friday, 23 October 2026 11.26 PM IST

യുവതിയുടെ ആത്മഹത്യ: ഭർത്താവ് അറസ്റ്റിൽ

vishnuja

□സൗന്ദര്യമില്ലെന്നും സ്ത്രീധനം കുറവെന്നും ജോലിയില്ലെന്നും പറഞ്ഞ് പീഡനം

മഞ്ചേരി: എളങ്കൂർ പേലേപ്പുറത്ത് എം.പി. വിഷ്ണുജയെ(25) ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് പ്രഭിൻ അറസ്റ്റിൽ. ആത്മഹത്യാ പ്രേരണാക്കുറ്റം, ഗാർഹിക പീഡനം വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് വിഷ്ണുജയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് കൈയിൽ നിന്നും രക്തം വാർന്ന നിലയിലായിരുന്നു. സ്ത്രീധനം കുറഞ്ഞ് പോയെന്നും സൗന്ദര്യം കുറവാണെന്നും ജോലിയില്ലെന്നും ആരോഗ്യം കുറവെന്നും പറഞ്ഞ് ഭർത്താവ് പ്രഭിൻ നിരന്തരം വിഷ്ണുജയെ ആക്ഷേപിച്ചിരുന്നുവെന്നും ഇതിന് ഭർതൃ വീട്ടുകാരും കൂട്ടുനിന്നെന്നും

വിഷ്ണുജയുടെ കുടുംബം ആരോപിക്കുന്നു. വിവാഹം കഴിഞ്ഞ് ഒന്നരവർഷം കഴിഞ്ഞിട്ടും ഒരുമിച്ച് ബൈക്കിൽ പോകാനോ വിഷ്ണുജയുടെ വീട്ടിലേക്ക് വരാനോ പ്രഭിൻ തയ്യാറായിരുന്നില്ല. ഭർതൃവീട്ടിലെ മാനസിക പീഡനം സംബന്ധിച്ച് നേരത്തെ വീട്ടുകാർക്ക് സൂചന ലഭിച്ചിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ഇടപെടേണ്ട സമയം വരുമ്പോൾ പറയാമെന്നും മൂന്നാമതൊരാൾ ഇടപെട്ടാൽ തനിക്ക് പ്രശ്നമാണെന്നും വിഷ്ണുജ പറഞ്ഞെന്ന് പിതാവ് വാസുദേവൻ പറയുന്നു. വിഷ്ണുജയെ ഭർത്താവ് മ‌ർദ്ദിച്ചിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞതായും അച്ഛൻ പറയുന്നു. പ്രശ്നങ്ങൾ വീട്ടിൽ അറിയിക്കരുതെന്നും സ്വയം പരിഹരിക്കാൻ കഴിയുമെന്നും സുഹൃത്തക്കളോട് പറഞ്ഞിരുന്നു.

എന്നാൽ, പ്രഭിനും വിഷ്ണുജയും തമ്മിൽ ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നുവെന്നും കാരണം അറിയില്ലെന്നുമാണ് പ്രഭിന്റെ വീട്ടുകാർ പറയുന്നത്. സ്ത്രീധനം ചോദിക്കുകയോ വാങ്ങുകയോ ചെയ്തിട്ടില്ലെന്നും

പറയുന്നു. മലപ്പുറം ഡിവൈ.എസ്.പിക്കാണ് അന്വേഷണച്ചുമതല. ഭർതൃവീട്ടുകാരുടെ പങ്ക് ബോദ്ധ്യപ്പെട്ടാൽ പ്രതിയുടെ അമ്മയ്ക്കും സഹോദരിക്കുമെതിരെ കേസെടുക്കും. സ്ത്രീധന പീഡനം സംബന്ധിച്ച തെളിവ് ലഭിച്ചാൽ ആ വകുപ്പും ചുമത്തും. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. 2023 മേയിലായിരുന്നു ഇരുവരുടെയും വിവാഹം. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സാണ് പ്രഭിൻ. എച്ച്.ഡി.സി കോഴ്സ് പൂർത്തിയാക്കി ബാങ്കിംഗ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു വിഷ്ണുജ. പൂക്കോട്ടുംപാടം സ്വദേശിയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA