
തിരുവനന്തപുരം: പട്ടികവർഗ വകുപ്പ് മന്ത്രി ഉന്നതകുലജാതനാകണമെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പരാമർശം അപലപനീയമാണെന്ന് മന്ത്രി ഒ.ആർ.കേളു പറഞ്ഞു. ഭരണഘടനാ ലംഘനമാണ് കേന്ദ്രമന്ത്രി നടത്തിയത്. നിലവാരത്തകർച്ചയുടെ അങ്ങേയറ്റത്താണ് അദ്ദേഹം. മനുവാദികളുടെ താത്പര്യമാണ് മന്ത്രിയുടെ വാക്കുകളിലൂടെ പുറത്തുവന്നിട്ടുള്ളത്. മനുഷ്യരെ പലതട്ടുകളിലാക്കി ജാതി അടിസ്ഥാനത്തിൽ വേർതിരിക്കുന്ന മനോഭാവമുള്ള ജനപ്രതിനിധിയെ ഈ നാടിന് അംഗീകരിക്കാനാവില്ലെന്നും പ്രധാനമന്ത്രി നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |