
തിരുവനന്തപുരം: ചാതുർവർണ്യത്തിന്റെ കുഴലൂത്തുകാരനായ സുരേഷ് ഗോപിയെയും ഫെഡറൽ തത്വങ്ങളെ വിസ്മരിച്ച് കേരളത്തെ അവഹേളിക്കുന്ന ജോർജ് കുര്യനെയും കേന്ദ്രമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടു. ആർ.എസ്എസ് നയിക്കുന്ന ബി.ജെ.പി ഭരണത്തിൽ ഇന്ത്യൻ ഭരണഘടന നേരിടുന്ന പ്രതിസന്ധിയുടെ ജീവിക്കുന്ന ദൃഷ്ടാന്തങ്ങളാണ് രണ്ടു മന്ത്രിമാരും. ഭരണഘടനയുടെ കസ്റ്റോഡിയനായ രാഷ്ട്രപതി ഇക്കാര്യം ഗൗരവപൂർവം കാണണം. കേരളത്തെ മറന്ന കേന്ദ്ര ബഡ്ജറ്റിനെതിരെയും ഭരണഘടനയെ അവഹേളിക്കുന്ന മന്ത്രിമാർക്കെതിരെയും പ്രാദേശിക തലങ്ങളിൽ ഇന്ന് തിങ്കളാഴ്ച പ്രതിഷേധം സംഘടിപ്പിക്കണമെന്ന് ബിനോയ് വിശ്വം പാർട്ടി ഘടകങ്ങളോട് ആഹ്വാനംചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |