
ന്യൂഡൽഹി: തന്റെ കാലാവധി അവസാനിക്കും മുൻപ് എയിംസിന്റെ നിർമ്മാണം തുടങ്ങിയിരിക്കുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു. ആലപ്പുഴയ്ക്ക് കൊടുക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബഡ്ജറ്റിന്റെ പേരിൽ കേരളം നിലവിളിക്കുകയല്ല വേണ്ടത്. കിട്ടുന്ന ഫണ്ട് ആത്മാർത്ഥമായി ചെലവാക്കുകയാണ് വേണ്ടത്. മറ്റു സംസ്ഥാനങ്ങളേക്കാൾ വിദ്യാഭ്യാസപരമായും സാമൂഹ്യപരമായും അടിസ്ഥാനവികസനകാര്യത്തിലും പിന്നാക്കമാണെന്ന് കേരളം പ്രഖ്യാപിച്ചാൽ അക്കാര്യം പരിശോധിക്കുമെന്ന ജോർജ് കുര്യന്റെ പരാമർശത്തോട് പ്രതികരിക്കാൻ സുരേഷ് ഗോപി തയ്യാറായില്ല.
'ബഡ്ജറ്റിൽ കേരളത്തെ അവഗണിച്ച കേന്ദ്രസർക്കാരിനെ ന്യായീകരിച്ച ജോർജ് കുര്യന്റെ പ്രവൃത്തി അങ്ങേയറ്റം ലജ്ജാകരം. പ്രസ്താവന പിൻവലിച്ച് മാപ്പു പറയണം."
-എ.എ. റഹീം എം.പി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |