
കണ്ണൂർ: പാർട്ടിയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സംഘടനാ നടപടിക്കു പകരം നേതൃത്വം സ്വീകരിച്ചു വരുന്ന ഒത്തുതീർപ്പ് പ്രവർത്തനം കമ്മ്യൂണിസ്റ്റ് സംഘടനാ രീതിയല്ലെന്നു ജില്ലാ സമ്മേളനത്തിൽ പൊതു ചർച്ചയിൽ വിമർശനം. ശക്തികേന്ദ്രമായ പയ്യന്നൂർ ഏരിയയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രവർത്തന റിപ്പോർട്ടിലെ പരാമർശത്തോടാണ് പ്രതിനിധികൾ രൂക്ഷമായി പ്രതികരിച്ചത്.
പ റിപ്പോർട്ടിൽ പയ്യന്നൂരിൽ രൂക്ഷമായ സംഘടനാ പ്രശ്നങ്ങൾ ഉള്ളതായി ചൂണ്ടിക്കാണിച്ചിരുന്നു. പയ്യന്നൂരിലേത് വിഭാഗീയതയല്ല, ഗ്രൂപ്പ് പോരാണ്. അതിൽ ഒത്തുതീർപ്പ് ഫോർമുലയുണ്ടാക്കി നേതാക്കൾക്ക് പയ്യന്നൂരിൽ തമ്പടിക്കേണ്ടി വന്നു. തെറ്റ് ചെയ്തത് ആരാണെന്ന് പാർട്ടിക്ക് ബോധ്യമുണ്ടായിട്ടും സംഘടനാ നടപടി സ്വീകരിക്കുന്നതിനു പകരം അവർക്ക് സ്ഥാനങ്ങൾ നൽകി ഒത്തുതീർപ്പുണ്ടാക്കി.സി.പി.എമ്മും കോൺഗ്രസും തമ്മിൽ എന്ത് വ്യത്യാസമാണുള്ളതെന്നും വിമർശനമുയർന്നു.
ഇ.പിക്കും ദിവ്യയ്ക്കും
എതിരെ പ്രതിനിധികൾ
പി.പി. ദിവ്യയെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയത് ഗത്യന്തരമില്ലാതെയാണ്. വേഗത്തിൽ നടപടിയെടുത്ത് ജനത്തെ ബോധ്യപ്പെടുത്തുന്നതിനു പകരം, നടപടി വച്ചു താമസിപ്പിച്ചത് കമ്മ്യൂണിസ്റ്റ് രീതിയും ശൈലിയുമല്ലെന്ന് പ്രതിനിധികൾ ആവർത്തിച്ചു. നിർണ്ണായകഘട്ടങ്ങളിൽ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന പതിവ്, മുതിർന്ന നേതാവ് ഇ.പി. ജയരാജൻ ആവർത്തിക്കുന്നുവെന്നാണ് ബി.ജെ.പി നേതാവ് പ്രകാശ് ജാവ്‌ദേക്കറുമായുള്ള കൂടിക്കാഴ്ച, ചേലക്കര ഉപതിരഞ്ഞെടുപ്പു ദിവസം പുറത്തുവന്ന ആത്മകഥാ വിവാദം എന്നിവയുമായി ബന്ധപ്പെടുത്തി വിമർശനമുയർന്നത്.ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച്
എം.വി.ജയരാജൻ സെക്രട്ടറി സ്ഥാനം ഒഴിയുമെന്ന സൂചനകളും ചില കേന്ദ്രങ്ങൾ നൽകുന്നു. അങ്ങനെയെങ്കിൽ കെ.കെ രാഗേഷോ, ടി.വി രാജേഷോ ജില്ലാ സെക്രട്ടറിയാവാൻ സാധ്യതയുണ്ട്.
സ്ഥാനാർത്ഥി
നിർണ്ണയം പാളി
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് ഭരണവിരുദ്ധ വികാരം മാത്രമാണ് പരാജയ കാരണമെന്ന് പറയാൻ കഴിയില്ല. കണ്ണൂരും കാസർകോടും ജില്ലാ സെക്രട്ടറിമാർ സ്ഥാനാർത്ഥികളായി മത്സരിച്ചത് തിരിച്ചടിയായി. രണ്ടാം പിണറായി സർക്കാരിന്റെ പ്രവർത്തനം മികച്ചതല്ലെന്നും ചില തിരുത്തലുകൾ ആവശ്യമാണെന്നും ചില പ്രതിനിധികൾ
പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |