
കൊച്ചി: മുഖ്യമന്ത്രിക്ക് ശക്തമായ മറുപടി നൽകാമായിരുന്നെങ്കിലും മൗനം പാലിക്കുകയായിരുന്നെന്ന് എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ പാർട്ടിയോഗത്തിൽ പറയുന്നതിന്റെ ശബ്ദരേഖ പുറത്ത്. എ.കെ.ശശീന്ദ്രനെ മാറ്റി തോമസ് കെ.തോമസിനെ വനം മന്ത്രിയാക്കാനുള്ള പാർട്ടി തീരുമാനം അനുവദിക്കാതിരുന്നതിലായിരുന്നു ചാക്കോയുടെ പ്രതികരണം. ജനുവരി 27ന് തിരുവനന്തപുരത്തെ ജില്ലാ നേതൃയോഗത്തിലാണ് അദ്ദേഹം മുഖ്യമന്ത്രിയെ വിമർശിച്ചത്. യോഗത്തിൽ പങ്കെടുത്തവർ തന്നെയാണ് മാദ്ധ്യമങ്ങൾക്ക് ചോർത്തിയത്.
പാർട്ടി യോഗത്തിൽ പറഞ്ഞ കാര്യങ്ങൾ പൊതുവേദിയിൽ ചർച്ചാവിഷയമാകേണ്ടതില്ലെന്ന് മന്ത്രി എ.കെ.ശശീന്ദ്രനും പാർട്ടിക്കകത്തുനടന്ന കാര്യങ്ങളെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് പി.സി.ചാക്കോയും പറഞ്ഞു. കുട്ടനാട് സീറ്റ് സി.പി.എം ഏറ്റെടുക്കണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ആവശ്യപ്പെട്ടിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |