
തിരുവനന്തപുരം: വികസനത്തെക്കുറിച്ച് രാജ്യത്തെ യാഥാർത്ഥ്യങ്ങളാണ് കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ പറഞ്ഞതെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. കേരളം വികസിത സംസ്ഥാനമായതിനാലാണ് ബഡ്ജറ്റിൽ പ്രത്യേക പാക്കേജ് കിട്ടാത്തത് എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. അതിനെ വളച്ചൊടിക്കുന്നതിന് പിന്നിൽ 'ഇന്ത്യ സഖ്യ'ത്തിന്റെ ഹീനരാഷ്ട്രീയമാണ്. വിവിധ വകുപ്പുകൾക്ക് അനുവദിക്കുന്ന പണം കൃത്യമായി ചെലവിടാതെ പ്രത്യേക പാക്കേജ് എന്ന് പറയുന്നത് ജനങ്ങളുടെ കണ്ണിൽപ്പൊടിയിടാനാണെന്നും മുരളീധരൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |