
തിരുവനന്തപുരം: ന്യൂനപക്ഷ വിദ്യാർത്ഥികളുടെ സ്‌കോളർഷിപ്പിനു പിന്നാലെ പട്ടിക ജാതി പട്ടിക വർഗ വിഭാഗങ്ങളുടെ പദ്ധതി വിഹിതവും വെട്ടിക്കുറച്ച സർക്കാർ നടപടി അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പട്ടിക വിഭാഗത്തിനു വേണ്ടിയുള്ള വിവിധ പദ്ധതികളുടെ വിഹിതത്തിൽ നിന്ന് 500 കോടിയാണ് വെട്ടിക്കുറച്ചത്. ലൈഫ് മിഷൻ വഴി വീട് നൽകുന്ന പദ്ധതിയിലും വെട്ടിക്കുറവ് നടത്തിയിട്ടുണ്ട്. ലൈഫ് ഭവന പദ്ധതിക്ക് ബഡ്ജറ്റിൽ വകയിരുത്തിയ 300 കോടി 120ആയാണ് വെട്ടിക്കുറച്ചത്. പെൺകുട്ടികളുടെ വിവാഹ ധനസഹായ പദ്ധതി 86 ലക്ഷമായിരുന്നത് 50 ലക്ഷമായി വെട്ടിക്കുറച്ചു. വാത്സല്യ നിധി പദ്ധതിക്ക് നീക്കി വച്ച 10കോടി പൂർണമായും ഒഴിവാക്കി.പട്ടികവർഗ വിഭാങ്ങൾക്കു വേണ്ടിയുള്ള പദ്ധതികളിൽ നിന്നും 112 കോടിയുടെ വെട്ടി കുറവാണ് നടത്തിയെന്നും സതീശൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |