
തിരുവനന്തപുരം: കടൽ മണൽ ഖനത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിൻമാറണമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് കൊല്ലം സൗത്ത്, നോർത്ത്, ആലപ്പുഴ, പൊന്നാനി, ചാവക്കാട് എന്നിവിടങ്ങളിൽ തീരക്കടൽ ഖനനം ചെയ്യുന്ന ലേല നടപടികളുമായി കേന്ദ്ര ഖനന മന്ത്രാലയം മുന്നോട്ട് പോകുകയാണ്. മത്സ്യമേഖലയേയും കടലിന്റെ ആവാസ വ്യവസ്ഥയെയും തകർക്കുന്നതാണ് കടൽ ഖനനം. മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിനും വെല്ലുവിളി ഉയർത്തുന്നു. തീരക്കടൽ ഖനനം ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾക്കും തീര ശോഷണത്തിനും കാരണമാകും. ജൈവവൈവിദ്ധ്യത്തെ ഇല്ലാതാക്കുകയും പ്രകൃതിക്ഷോഭ സമയത്തെ സ്വാഭാവിക കടലാക്രമണ പ്രതിരോധത്തെ കാര്യമായി ബാധിക്കുകയും ഉയർന്ന തിരമാലകൾ തീരത്തേക്ക് അടിച്ച് കയറുകയും ചെയ്യും.
മത്സ്യക്കയറ്റുമതിൽ ലോകത്ത് ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനമാണ്. കടൽ മണൽ ഖനനത്തിലൂടെ ആ നേട്ടം തന്നെ ഇല്ലാതാകും. കടലിൽ ഉപജീവനമാർഗം കണ്ടെത്തി ജീവിക്കുന്ന ലക്ഷകണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങളെ ബാധിക്കുന്ന വിഷയമാണിതതെന്ന്
വേണുഗോപാൽ പറഞ്ഞു.
.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |