SignIn
Kerala Kaumudi Online
Saturday, 24 October 2026 7.53 AM IST

യു.ഡി.എഫ് കൊടുങ്കാറ്റുപോലെ തിരിച്ചുവരും: വി.ഡി.സതീശൻ

s

മുണ്ടക്കയം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യു.ഡി.എഫ് കൊടുങ്കാറ്റ് പോലെ തിരിച്ചുവരുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. മലയോര സമരയാത്രയ്ക്ക് മുണ്ടക്കയത്ത് നൽകിയ സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു അദ്ദേഹം. പിണറായി ഭരണം സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കി. മലയോര മേഖലയിൽ വന്യജീവി അക്രമണം രൂക്ഷമായിട്ടും ഭരണകൂടം നിഷ്ക്രിയമാണ്. സാധാരണക്കാരുടെ ജീവൻ വിധിക്ക് വിട്ടുകൊടുക്കുന്നു. അക്രമണം തടയാൻ പണം ചെലവഴിക്കണം. വന്യമൃഗങ്ങളുടെ ചലനം അറിയാനും കൃത്രിമ ശബ്ദമുണ്ടാക്കി ഓടിക്കാനും ഭക്ഷണവും വെള്ളവും കാട്ടിൽ തന്നെ ഒരുക്കാനും മറ്റു സംസ്ഥാനങ്ങൾ തയ്യാറായി. നിയമസഭയ്ക്ക് അകത്തും പുറത്തും ഈ വിഷയത്തിൽ പ്രവർത്തിച്ചത് പ്രതിപക്ഷമാണ്. വന നിയമഭേദഗതി ബിൽ പ്രതിഷേധത്തെ തുടർന്ന് പിൻവലിക്കേണ്ട സാഹചര്യമുണ്ടായി. യു.ഡി.എഫ് സാധാരണക്കാർക്കൊപ്പം നിലകൊണ്ടെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA