
പെരിന്തൽമണ്ണ: പകുതി വിലയ്ക്ക് ലാപ്ടോപ്പ് നൽകാമെന്ന് വിശ്വസിപ്പിച്ച് 21,000 രൂപ തട്ടിയെടുത്തെന്ന് കാണിച്ച് നജീബ് കാന്തപുരം എം.എൽ.എയ്ക്ക് എതിരെ നൽകിയ പരാതി പിൻവലിക്കാൻ വിദ്യാർത്ഥിനി അപേക്ഷ നൽകി. പുലാമന്തോൾ ടി.എൻ.പുരം സ്വദേശിയും ഇഗ്നോയിൽ പി.ജി വിദ്യാർത്ഥിയുമായ അനുപമയാണ് പണം തിരികെ ലഭിച്ചതോടെ പെരിന്തൽമണ്ണ പൊലീസിൽ നൽകിയ പരാതി പിൻവലിക്കുന്നത്. 2024 സെപ്തംബർ 25നാണ് എം.എൽ.എയുടെ ഓഫീസിലെത്തി പണം നൽകിയത്. എം.എൽ.എയുടെ നേതൃത്വത്തിലുള്ള മുദ്ര ചാരിറ്റബിൾ ഫൗണ്ടേഷന്റെ പേരിലാണ് രസീത് നൽകിയത്. 40 ദിവസം കഴിഞ്ഞാൽ ലാപ്ടോപ്പ് ലഭിക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, ലാപ്ടോപ്പോ പണമോ ലഭിക്കാതായതോടെയാണ് പരാതി നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |