SignIn
Kerala Kaumudi Online
Thursday, 22 October 2026 6.45 PM IST

വീട് തല്ലിത്തകർക്കൽ: നഷ്ടപരിഹാര തുക ജാമ്യവ്യവസ്ഥയിൽ ഉൾപ്പെടുത്തണം

d

കൊച്ചി: വീട് തല്ലിത്തകർത്ത കേസിലെ പ്രതികൾക്ക് ജാമ്യം അനുവദിക്കാൻ നഷ്ടപരിഹാരം കെട്ടിവയ്ക്കണമെന്ന വ്യവസ്ഥയും ഏർപ്പെടുത്താമെന്ന് ഹൈക്കോടതി. സ്വത്തുവകകൾ നശിപ്പിച്ചതായി കേസന്വേഷണത്തിൽ ബോദ്ധ്യപ്പെട്ടാൽ കെട്ടിവച്ച തുക ഇരകൾക്ക് അനുവദിക്കാം. ഇല്ലെങ്കിൽ തുക തിരികെ നൽകണം. ഇതിനായി ബന്ധപ്പെട്ട കോടതിയിൽ അപേക്ഷ നൽകണം. ഇത്തരം രണ്ടു കേസുകളിലെ പ്രതികൾക്ക് നഷ്ടപരിഹാരം കെട്ടിവയ്‌ക്കണമെന്ന വ്യവസ്ഥയോടെ മുൻകൂർ ജാമ്യം അനുവദിച്ചാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ നിരീക്ഷണം.

വീടുകയറി ആക്രമണം പോലുള്ള കുറ്റകൃത്യം തടയാൻ 'നിയമം നൽകുന്ന കിഴുക്ക്' എന്ന് ഈ വ്യവസ്ഥയെ വിശേഷിപ്പിക്കാമെന്നും കോടതി പറഞ്ഞു. വീട് കയറി ആക്രമണം നടത്തിയ കേസിൽ തൃശൂർ മാള പൊലീസും പത്തനംതിട്ട റാന്നി പൊലീസും രജിസ്റ്റർ ചെയ്ത കേസിലെ പ്രതികൾക്കാണ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. മാളയിലെ കേസിൽ മൂന്ന് പ്രതികൾ 1.35 ലക്ഷം രൂപയും റാന്നി കേസിൽ മൂന്ന് പ്രതികൾ ഒരു ലക്ഷം രൂപയുമാണ് കെട്ടിവയ്‌ക്കേണ്ടത്. അറസ്റ്റ് ചെയ്താൽ 50,000 രൂപയുടെ ബോണ്ടും തുല്യതുകയുടെ ആൾജാമ്യവും വ്യവസ്ഥ ചെയ്ത് ജാമ്യത്തിൽ വിടാനും നിർദ്ദേശിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA