
ആലപ്പുഴ: മദ്യപിച്ച് അപകടകരമായി ഔദ്യോഗിക വാഹനം ഓടിച്ച സംഭവത്തിൽ അറസ്റ്റിലായ സ്റ്റേറ്റ് ക്രൈം റെക്കാഡ്സ് ഡിവൈ.എസ്.പിക്കെതിരെ അന്വേഷണം. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിക്കാണ് അന്വേഷണച്ചുമതലയെന്ന് ജില്ലാ പൊലീസ് മേധാവി മോഹനചന്ദ്രൻ വെളിപ്പെടുത്തി. എന്നാൽ അന്വേഷണ ഉത്തരവ് ലഭ്യമായിട്ടില്ലെന്ന് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി അറിയിച്ചു.
ഞായറാഴ്ച രാത്രി അരൂർ പൊലീസാണ് ചന്തിരൂരിൽ വച്ച് സ്റ്റേറ്റ് ക്രൈം റെക്കാഡ്സ് ബ്യൂറോ ഡിവൈ.എസ്.പി അനിൽകുമാറിനെ കസ്റ്റഡിയിലെടുത്തത്. കേസ് രജിസ്റ്റർ ചെയ്തശേഷം ജാമ്യത്തിൽ വിട്ടയച്ചു. മനുഷ്യജീവന് ആപത്ത് വരുംരീതിയിലും അമിത വേഗത്തിലും വാഹനം ഓടിച്ചതായാണ് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഔദ്യോഗിക ആവശ്യത്തിനാണ് വാഹനം ഉപയോഗിച്ചുവെന്നാണ് ഡിവൈ.എസ്.പിയുടെ മൊഴി. എവിടെ നിന്നാണ് മദ്യപിച്ചതെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷണപരിധിയിൽ വരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |