
കോഴിക്കോട്: വന്യമൃഗങ്ങളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാൻ സമയമില്ലാത്ത മന്ത്രി എ.കെ. ശശീന്ദ്രനെ കാബിനറ്റിൽ നിന്ന പുറത്താക്കണമെന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് കെ. മുരളീധരൻ ആവശ്യപ്പെട്ടു. മന്ത്രിസ്ഥാനം നിലനിറുത്താനും പാർട്ടിയിലുള്ളവരെ ചവിട്ടിപ്പുറത്താക്കാനും മാത്രമേ അദ്ദേഹത്തിന് സമയമുള്ളൂ. തോമസ് കെ. തോമസ് മന്ത്രിസ്ഥാനത്തിനുള്ള വെയിറ്റിംഗ് ലിസ്റ്റിലുണ്ട്. അതുകൊണ്ട് ശശീന്ദ്രൻ രാജിവച്ചാൽ ഒരു വെടിക്ക് രണ്ട് പക്ഷിയെന്ന രീതിയിലാവും കാര്യങ്ങൾ. കാടിനകത്തേക്ക് ആളുകൾ പോയതുകൊണ്ടാണ് മരണമുണ്ടായതെന്നാണ് മന്ത്രി പറയുന്നത്. കടയിൽ സാധനം വാങ്ങാൻ പോയവരെ ഉൾപ്പെടെയാണ് ആന കൊല്ലുന്നത്. വന്യജീവി ആക്രമണം നിയന്ത്രിക്കാൻ പറ്റാത്തതിനെതിരെ ബിഷപ്പുമാർ തന്നെ രംഗത്തെത്തി. പ്രശ്നത്തിലിടപെടാൻ മുഖ്യമന്ത്രി തയ്യാറാകണം. പ്രശ്നത്തിന് പരിഹാരമായില്ലെങ്കിൽ കേരളത്തിൽ ഹർത്താൽ പ്രഖ്യാപിക്കുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |