SignIn
Kerala Kaumudi Online
Saturday, 24 October 2026 2.42 PM IST

മോട്ടോർ വാഹന വകുപ്പിൽ സർവം ഏജന്റ് മയം

gvb

 ഓഫീസുകളിൽ സന്ദർശന സമയം ഉച്ച വരെയായി ചുരുക്കി

തിരുവനന്തപുരം: മോട്ടോ‌ർ വാഹന വകുപ്പ് ഓഫീസുകളിൽ അപേക്ഷകർക്ക് സന്ദർശന സമയം ചുരുക്കിയത് ഇടനിലക്കാരുടെ യഥേഷ്ട വിഹാരത്തിനെന്ന് പരാതി. സന്ദർശന സമയം രാവിലെ 10.15 മുതൽ ഉച്ചയ്ക്ക് 1.15

വരെയാക്കിയാണ് ഉത്തരവിറക്കിയത്. ഫയൽ സംബന്ധമായ കാര്യങ്ങൾക്കു പോലും അതു കഴിഞ്ഞാൽ ഓഫീസിലേക്ക് ഫോണിൽ വിളിക്കാനുമാകില്ല. പിന്നെ ഇടനിലക്കാർ തന്നെ ശരണം.

ഏജന്റുമാർ ഫയൽ നമ്പറും അപേക്ഷ വിവരങ്ങളും വാട്ട്സാപ്പിൽ അയച്ചാൽ ഉദ്യോഗസ്ഥൻ വേഗത്തിൽ നടപടി പൂർത്തിയാക്കും. സ്വന്തമായി അപേക്ഷിക്കാൻ കഴിയുന്നവർക്ക് പോലും ഏജന്റുമാരെ സമീപിച്ചേ പറ്റൂ. ഇടനിലക്കാരുടെ ഇടപെടൽ കുറയ്ക്കാൻ വകുപ്പ് സ്വീകരിച്ച നടപടികൾ അട്ടിമറിച്ചു. പൊതുജനങ്ങൾ നേരിട്ടെത്തുന്നത് ഉദ്യോഗസ്ഥരുടെ ജോലിയെ ബാധിക്കുന്നുവെന്നതാണ് പുതിയ ക്രമീകരണത്തിന് കാരണമായി ഗതാഗത കമ്മിഷണറേറ്റ് ചൂണ്ടിക്കാട്ടുന്നത്. അപേക്ഷകളും നിവേദനങ്ങളും അക്ഷയ കേന്ദ്രങ്ങൾ വഴി അയയ്ക്കാനാണ് നിർദ്ദേശം.

ഓൺലൈനായാലും

നേരിട്ടെത്തണം

'വാഹനും' 'സാരഥി'യുമടക്കം ഓൺലൈൻ സംവിധാനങ്ങളുണ്ടെങ്കിലും പല സേവനങ്ങൾക്കും പോർട്ടലിൽ നൽകിയ അപേക്ഷയുടെ പകർപ്പുമായി ഓഫീസിൽ എത്തണം.

ലൈസൻസ് പുതുക്കലടക്കം ഏതാനും സേവനങ്ങളാണ് ഓൺലൈനാക്കിയത്.

മറ്റുള്ളവ ഓൺലൈനായി അപേക്ഷിച്ച ശേഷം അതിന്റെ പ്രിന്റ് ഔട്ട് ഓഫീസിലെത്തിക്കണം.

അപേക്ഷയുടെ സ്ഥിതി വിവരം അറിയണമെങ്കിൽ ഓഫീസിലെത്തണം

മുൻപ് അപേക്ഷ നൽകുന്ന സമയങ്ങളിൽ ഓഫീസിലെത്തി ഫീസ് അടയ്ക്കുമ്പോൾ രസീത് ലഭിക്കുമായിരുന്നു.

രസീതില്ലതായതോടെ ഓഫീസിൽ നിന്ന് ഫയൽ നഷ്ടപ്പെട്ടാലും പരാതിപ്പെടാനാവില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA