
തിരുവനന്തപുരം: യു.ജി.സിയുടെ പുതിയ മാർഗനിർദ്ദേശങ്ങൾ നിയമവിരുദ്ധമാണെന്ന് മന്ത്രി പി.രാജീവ് നിയമസഭയിൽ പറഞ്ഞു. വൈസ് ചാൻസലർ നിയമനം അടക്കമുള്ള കാര്യങ്ങൾ സംസ്ഥാനങ്ങളുടെ അധികാര പരിധിയിൽ വരുന്നതാണ്. ഇത് കേന്ദ്രം കവർന്നെടുക്കുന്നു. അദ്ധ്യാപകരുടെ യോഗ്യത നിയന്ത്രിക്കാനുള്ളതാണ് മാർഗനിർദ്ദേശങ്ങളിലെ 26 ഇ-വകുപ്പ്. വൈസ് ചാൻസലറെന്നത് അദ്ധ്യാപകനല്ലാത്തിടത്തോളം യു.ജി.സിയ്ക്ക് അതുസംബന്ധിച്ച് റെഗുലേഷൻ നടത്താൻ പാർലമെന്റ് അധികാരം നൽകിയിട്ടില്ല. മാർഗനിർദ്ദേശങ്ങൾ പരിഷ്‌കരിച്ചത് രാജ്യത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തെ കാവിവത്കരിക്കുന്നതിനുള്ള പരിശ്രമത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരമാണെന്ന് മന്ത്രി ഡോ.ആർ.ബിന്ദു പറഞ്ഞു. ഹിന്ദുത്വ അജണ്ട നടപ്പാക്കി സർവകലാശാലകളെ കൈപ്പിടിയിലിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. യു.ജി.സി റെഗുലേഷൻ സംബന്ധിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച പ്രഭാത് പട്നായികിന്റെ നേതൃത്വത്തിലുള്ള സമിതി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. യു.ജി.സി റെഗുലേഷനെതിരെ 20ന് നിയമസഭയിൽ കൺവെൻഷൻ സംഘടിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |