SignIn
Kerala Kaumudi Online
Saturday, 24 October 2026 2.42 PM IST

പൊലീസ് അഴിഞ്ഞാട്ടം: അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി

READ ENGLISH VERSION
s

പത്തനംതിട്ട: ​വി​വാ​ഹ​ ​സ​ൽ​ക്കാ​ര​ ​ച​ട​ങ്ങി​ൽ​ ​പ​ങ്കെ​ടു​ത്തു​ മ​ട​ങ്ങി​യ​ ​സ്ത്രീ​ക​ൾ​ ​അ​ട​ക്ക​മു​ള്ള​ ​സം​ഘ​ത്തെ പത്തനംതിട്ട നഗരത്തിൽ പൊലീസ് മ‌ർദ്ദിക്കുകയും സമീപത്തെ ബാർ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ.എ. വിദ്യാധരനാണ് അന്വേഷണച്ചുമുതല.

ഇക്കഴിഞ്ഞ നാലിന് രാത്രി 11.15ന് പത്തനംതിട്ട അബാൻ ജംഗ്ഷനിലെ ബാറിന് മുന്നിലായിരുന്നു സംഭവം. കൊല്ലം ഭരണിക്കാവ് ഏഴാം മൈലിൽ ബന്ധുവിന്റെ വിവാഹ സൽക്കാര ചടങ്ങിൽ പങ്കെടുത്തു മടങ്ങിയവരെയാണ് മഫ്ടിയിലെത്തിയ പത്തനംതിട്ട എസ്.ഐ ജെ.യു. ജനുവിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്യാതെ വളഞ്ഞിട്ട് മർദ്ദിച്ചത്.

എ​രു​മേ​ലി​ ​തു​ലാ​പ്പ​ള്ളി​ ​ചെ​ളി​ക്കു​ഴി​യി​ൽ​ ​ശ്രീ​ജി​ത്ത് ​(33​),​ ​ഭാ​ര്യ​ ​സി​താ​ര​മോ​ൾ​ ​(31​),​ ​സ​ഹോ​ദ​രീ​ ഭ​ർ​ത്താ​വ് ​ഷി​ജി​ൻ​ ​(35​)​ ​എ​ന്നി​വ​ർക്കാണ് പരിക്കേറ്റത്.

ജീപ്പിൽ നിന്ന് ഓടിയെത്തി എസ്.ഐയും സംഘവും കുടുംബത്തെ ആക്രമിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെ ​ജി​നു​വി​നെ​യും​ ​സി.​പി.​ഒ​മാ​രാ​യ​ ​ജോ​ബി​ൻ​ ​ജോ​സ​ഫി​നെ​യും​ ​അ​ഷ്ഫാ​ക്കി​നെ​യും​ ​ഡി.​ഐ.​ജി​ ​അ​ജി​താ​ ​ബീ​ഗം​ ​സ​സ്പെ​ൻ​ഡ് ​ചെ​യ്തിരുന്നു.

ബാറിൽ പ്രശ്നമുണ്ടാക്കുന്നുവെന്ന് ജീവനക്കാർ പരാതിപ്പെട്ടതിനെ തുടർന്നെത്തി ആളുമാറി മർദ്ദിച്ചതാണെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. കണ്ടാലറിയാവുന്ന പത്ത് പേർക്കെതിരെ കേസെ‌ടുത്തിട്ടുണ്ട്. രണ്ട് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുടുംബത്തെ ആക്രമിച്ച സംഭവത്തിൽ എഫ്.ഐ.ആറിൽ എഴുതിയ സമയത്തിൽ പൊരുത്തക്കേടുകൾ ഉണ്ടായിരുന്നു. പട്ടികജാതി സംരക്ഷണ വകുപ്പ് ഉൾപ്പെടുത്തണമെന്ന കുടുംബത്തിന്റെ ആവശ്യം പൊലീസ് അംഗീകരിച്ചില്ല.

തങ്ങൾ ബാറിലെത്തി പ്രശ്നമുണ്ടാക്കിയെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസ്താവന വേദനിപ്പിച്ചെന്ന് മർദ്ദനമേറ്റ കുടുംബം. കേസ് അന്വേഷിച്ച പത്തനംതിട്ട പൊലീസ് മുഖ്യമന്ത്രിക്ക് തെറ്റായ റിപ്പോർട്ട് നൽകുകയായിരുന്നുവെന്ന് മർദ്ദനമേറ്റ സിത്താരമോൾ പറഞ്ഞു. പൊലീസിന്റെ ക്രൂരമായ മർദ്ദനത്തെ നിസാരവത്ക്കരിക്കുന്നതാണ് മുഖ്യമന്ത്രിയുടെ പരാമർശം. ഇതിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA