
തിരുവനന്തപുരം: പകുതി വിലയ്ക്ക് സ്കൂട്ടർ, ലാപ്ടോപ്, തയ്യൽ മെഷീൻ വാഗ്ദാനം ചെയ്തുള്ള തട്ടിപ്പ് സംബന്ധിച്ച സബ്മിഷൻ നിയമസഭയിൽ അവതരിപ്പിച്ചില്ല. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് സബിമിഷൻ ഉന്നയിക്കേണ്ടിയിരുന്നത്. മുഖ്യമന്ത്രിയായിരുന്നു മറുപടി നൽകേണ്ടിയിരുന്നത്. സബ്മിഷൻ പട്ടികയിൽ ഒന്നാമതായി ഇത് ഉൾപ്പെടുത്തിയിരുന്നു. വാക്കൗട്ട് പ്രസംഗത്തിനിടെയുണ്ടായ ബഹളത്തിനിടെയാണ് സബ്മിഷൻ ഉന്നയിക്കാൻ സതീശനെ സ്പീക്കർ വിളിച്ചത്. പക്ഷേ സതീശൻ സീറ്റിൽ നിന്ന് എഴുന്നേറ്റില്ല. സബ്മിഷൻ ഉന്നയിക്കാതിരുന്നതിനാൽ മറുപടി സഭയുടെ മേശപ്പുറത്ത് വയ്ക്കാനും സ്പീക്കർ നിർദ്ദേശിച്ചില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |