SignIn
Kerala Kaumudi Online
Thursday, 22 October 2026 4.51 PM IST

പകുതി വില തട്ടിപ്പ്: ട്രസ്റ്റ് അംഗങ്ങൾക്കും കുരുക്ക്

x

തിരുവനന്തപുരം: പകുതി വിലയ്ക്ക് സ്കൂട്ടർ, ലാപ്ടോപ്പ്, തയ്യൽമെഷീൻ വാഗ്ദാനം ചെയ്ത് നടത്തിയ വമ്പൻ തട്ടിപ്പിൽ എൻ.ജി.ഒ കോൺഫെഡറേഷനിലെ ട്രസ്റ്റംഗങ്ങളും കുരുങ്ങും. ട്രസ്റ്റിന്റെ ആജീവനാന്ത ചെയർമാൻ സായിഗ്രാമം എക്സിക്യുട്ടീവ് ഡയറക്ടർ കെ.എൻ ആനന്ദകുമാറാണ്. അനന്തു കൃഷ്ണൻ, ഷീബ സുരേഷ്, ജയകുമാരൻ നായർ, ബീന സെബാസ്റ്റ്യൻ എന്നിവരാണ് സ്ഥാപക അംഗങ്ങൾ. അഞ്ച് പേർക്കും പിന്തുടർച്ചാവകാശമുണ്ടെന്നും രേഖകളിൽ പറയുന്നു.

കൂടുതൽ അംഗങ്ങളെ നിർദ്ദേശിക്കാനുള്ള അധികാരം ആനന്ദകുമാറിനാണ്. ആജീവനാന്തന ചെയർമാനാണെങ്കിലും ആനന്ദകുമാറിന് എപ്പോൾ വേണമെങ്കിലും രാജിവയ്ക്കാം. അനന്തു കൃഷ്ണന്റെ പ്രൊഫഷണൽ സർവീസസ് ഇന്നവേഷൻ എന്ന സംഘടനയ്ക്കാവും പാതിവിലയ്ക്ക് സാധനങ്ങൾ നൽകുന്നതിന്റെ ഉത്തരവാദിത്വമെന്നതും രേഖയിലുണ്ട്.

ട്രസ്റ്രംഗങ്ങളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. കൊച്ചിയിലെ സാമൂഹ്യ പ്രവർത്തകയെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ 18ന് കോടതി പരിഗണിക്കും. കണ്ണൂർ സീഡ് സൊസൈറ്റിയിലെ വനിതാ അംഗങ്ങൾക്ക് പകുതി വിലയ്ക്ക് സ്കൂട്ടർ വാഗ്ദാനം ചെയ്ത് 2.96 കോടി രൂപ തട്ടിയെന്ന കേസിലാണ് മുൻകൂർ ജാമ്യം തേടിയത്. ഈ കേസിൽ അനന്തുവും മറ്റ് ട്രസ്റ്റംഗങ്ങളും പ്രതികളാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA