
ആലപ്പുഴ : കുട്ടനാട്ടിലെ വികസനവുമായി ബന്ധപ്പെട്ട സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസറിന്റെ വിമർശനം അടിസ്ഥാന രഹിതമാണെന്ന് തോമസ് കെ. തോമസ് എം.എൽ.എ പറഞ്ഞു. കുട്ടനാട്ടിൽ താൻ സജീവമാണ്. സി.പി.എമ്മുമായി അകൽച്ചയിൽ അല്ലെന്നും കാര്യങ്ങൾ തീരുമാനിക്കുന്നത് മുഖ്യമന്ത്രിയാണെന്നും തോമസ് കെ. തോമസ് വെളിപ്പെടുത്തി.
എൻ.സി.പി സംസ്ഥാന അദ്ധ്യക്ഷ പദവിയുമായി ബന്ധപ്പെട്ട് തന്നെയും ശശീന്ദ്രനെയും ചർച്ചക്ക് വിളിച്ചിട്ടുണ്ട്. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ചർച്ചക്ക് പോകുമെന്നും തോമസ് കെ.തോമസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |