
കൊച്ചി: കേരളത്തിൽ 896 കിലോമീറ്റർ ദൈർഘ്യമുള്ള 31 പുതിയ റോഡ് പദ്ധതികൾ ഉടൻ നടപ്പാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. 20000 കോടിയുടെ റോഡ് വികസനം പൂർത്തിയാക്കിയിട്ടുണ്ട്. 60000 കോടിയുടെ പദ്ധതികൾ പുരോഗമിക്കുകയാണ്.
റോഡ് പദ്ധതികൾ
തിരുവനന്തപുരം ഔട്ടർ റിംഗ് റോഡ് : 62.7 കിലോമീറ്റർ. 5000 കോടി ചെലവ്. അഞ്ചുമാസത്തിനകം നിർമ്മാണം തുടങ്ങും. ഭൂമി ഏറ്റെടുക്കൽ 90 ശതമാനം ഇതിനകം പൂർത്തിയാക്കണം. ഡി.പി.ആർ. തയ്യാറായി
പാലക്കാട് – മലപ്പുറം – കോഴിക്കോട് നാലുവരി: 10840 കോടി ചെലവ്. 120 കിലോമീറ്ററാണ് ദൗർഘ്യം. മൂന്നുമാസത്തിനകം നിർമ്മാണം തുടങ്ങും. ടെണ്ടർ നടപടികൾ തുടങ്ങി
അങ്കമാലി – കുണ്ടന്നൂർ ബൈപ്പാസ്: 45 കിലോമീറ്റർ. 6500 കോടി ചെലവ്. ഒന്നര മണിക്കൂർ യാത്ര 20 മിനിറ്റായി കുറയും. ഡി.പി.ആർ. തയ്യാറാകുന്നു.
എഴുകോൺ - കൊല്ലം നാലുവരിയാക്കൽ: ഡി.പി.ആർ. തയ്യാറായിട്ടുണ്ട്. അഞ്ചുമാസത്തിനകം പണി തുടങ്ങും. 3000 കോടി ചെലവ്. മധുരയിലേക്കുള്ള യാത്രാസമയം ആറിൽ നിന്ന് രണ്ടുമണിക്കൂറായി കുറയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |