
തിരു. വിമാനത്താവളത്തിൽ 5,500 കോടി
കൊച്ചിയിൽ ലോജിസ്റ്റിക് പാർക്ക്
കൊച്ചി: അഞ്ചു വർഷത്തിനകം കേരളത്തിൽ 30,000 കോടി രൂപയുടെ നിക്ഷേപം അദാനി ഗ്രൂപ്പ് നടത്തുമെന്ന് അദാനി പോർട്സ് മാനേജിംഗ് ഡയറക്‌ടർ കരൺ അദാനി ഇൻവെസ്റ്റ് കേരള മീറ്റിൽ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഭരണമികവാണ് കേരളം നേടുന്ന വ്യവസായ വളർച്ചയ്‌ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. ഇൻവെസ്റ്റ് കേരള ഉദ്ഘാടന ചടങ്ങിൽ ആശംസ നേരുകയായിരുന്നു കരൺ. തന്ത്രപ്രധാനമായ നിക്ഷേപമാണ് കേരളത്തിൽ നടത്തുന്നത്. ഉമ്മൻ ചാണ്ടിയുടെ കാലത്ത് ആരംഭിച്ച് പിണറായി വിജയന്റെ കാലത്ത് പൂർത്തിയാക്കിയ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനായി 5,000 കോടി ചെലവഴിച്ചു. 20,000 കോടി അധികമായി നിക്ഷേപിക്കും. വിഴിഞ്ഞത്തെ രാജ്യത്തെ ഏറ്റവും വലിയ കണ്ടെയ്‌നർ ടെർമിനൽ തുറമുഖമായി വികസിപ്പിക്കും.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ 45 ലക്ഷം യാത്രക്കാരാണുള്ളത്. അത് 1.2 കോടിയായി വർദ്ധിപ്പിക്കാൻ 5,500 കോടി രൂപ നിക്ഷേപിക്കും. കൊച്ചിയിൽ ലോജിസ്റ്റിക് പാർക്കും ഇ-കൊമേഴ്സ് പദ്ധതിയും ആരംഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |