SignIn
Kerala Kaumudi Online
Thursday, 22 October 2026 8.58 PM IST

വന്യജീവി ആക്രമണത്തിൽ ഹൈക്കോടതി 6 വ‍ർഷത്തിനിടെ 555 മരണം: ശാശ്വത പരിഹാരം വേണം

d

കൊച്ചി: മലയോര മേഖലയിലുള്ളവർ വന്യജീവി ആക്രമണം ഭയന്ന് ജീവിക്കേണ്ടിവരുന്നത് മൗലികാവകാശ ലംഘനമാണെന്ന് ഹൈക്കോടതി. ആറളത്ത് വൃദ്ധ ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നെന്ന ഹൃദയഭേദക വാർത്ത കേട്ടാണ് കഴിഞ്ഞദിവസം നാടുണർന്നത്. സംസ്ഥാനത്ത് 2019- 2024 കാലയളവിൽ വന്യജീവി ആക്രമണത്തിൽ 555 പേർ കൊല്ലപ്പെട്ടെന്ന രാജ്യസഭയിലെ കണക്ക് ഞെട്ടിക്കുന്നതാണ്. ആശ്വാസ വചനങ്ങളും ധനസഹായവും ആശ്രിതരുടെ നഷ്ടത്തിന് പകരമാകില്ല. വന്യജീവി ആക്രമണം ശാശ്വതമായി തടയാൻ ഫലപ്രദമായ സത്വരനടപടി വേണമെന്നും ജസ്റ്റിസ് സി.എസ്.ഡയസ് നിർദ്ദേശിച്ചു.

പത്തനംതിട്ട ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ ഫെൻസിംഗും ട്രെഞ്ചിംഗും കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് സംയുക്ത ജനകീയ സമിതി നൽകിയ ഹർജിയും വന്യജീവി ആക്രമണത്തിൽ മരിച്ചയാളുടെ മകൻ കേന്ദ്രസഹായത്തിനായി നൽകിയ ഹർജിയുമാണ് കോടതി പരിഗണിച്ചത്. പട്ടികവർഗ ഫണ്ട് ഉപയോഗിച്ച് വനാതിർത്തികളിൽ സംരക്ഷണമതിൽ നിർമ്മിക്കാൻ ഭരണാനുമതി ലഭിച്ചിട്ടും പദ്ധതി മുന്നോട്ടു പോയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. നിഷ്ക്രിയത്വം തുടരാനാവില്ലെന്നും വ്യക്തമാക്കി. ഹർജികൾ മാർച്ച് 24ന് വീണ്ടും പരിഗണിക്കും.

ഉദ്യോഗസ്ഥരെ കക്ഷിചേർത്തു

ഹ‌ർജികളിൽ കേന്ദ്ര വനം- പരിസ്ഥിതി വകുപ്പ് സെക്രട്ടറി, സംസ്ഥാന ചീഫ് സെക്രട്ടറി, റവന്യു പ്രിൻസിപ്പൽ സെക്രട്ടറി, കേരള ലീഗൽ സർവീസ് അതോറിട്ടി (കെൽസ) മെമ്പർ സെക്രട്ടറി എന്നിവരെ സ്വമേധയാ കക്ഷിചേർത്തു. കേന്ദ്ര സെക്രട്ടറിയും ചീഫ് സെക്രട്ടറിയും എതിർസത്യവാങ്മൂലം സമർപ്പിക്കണം. കെൽസയുടെ നേതൃത്വത്തിൽ മലയോര മേഖലയിൽ സർവേ നടത്തി കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കണം. കേന്ദ്ര- സംസ്ഥാന നഷ്ടപരിഹാര പദ്ധതികളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കണമെന്നും നി‌ർദ്ദേശിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA