SignIn
Kerala Kaumudi Online
Thursday, 22 October 2026 8.57 PM IST

ആശാവർക്കർമാരെ അടിച്ചമർത്തരുത്: ചെന്നിത്തല

n

തിരുവനന്തപുരം: ജീവിക്കാനായി സമരം ചെയ്യുന്ന ആശാവർക്കർമാരെ പൊലീസിനെക്കൊണ്ട് അടിച്ചമർത്താമെന്ന് കരുതുന്നത് പിണറായി സർക്കാരിന്റെ വ്യാമോഹമാണെന്ന് കോൺഗ്രസ് പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തല പറഞ്ഞു. സമരത്തിൽ പങ്കെടുത്ത 14 പൊതുപ്രവർത്തകർക്ക് നൽകിയ നോട്ടീസ് പിണറായി സർക്കാരിന്റെ ഫാസിസത്തിന്റെ ലക്ഷണമാണ്. ഇത്തരം വിരട്ടലുകളൊന്നും കൊണ്ട് കേരളത്തിന്റെ പൊതുസമൂഹത്തിൽ ആശമാർക്കനുകൂലമായുണ്ടായ വികാരത്തെ അടിച്ചമർത്താനാവില്ല. ജനദ്രോഹ സർക്കാരിനെതിരെ ജനം തെരുവിലിറങ്ങാൻ സമയമായെന്നും ചെന്നിത്തല പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA