SignIn
Kerala Kaumudi Online
Thursday, 22 October 2026 6.45 PM IST

സി.പി.എം നിലപാട് സ്വാഗതാർഹം: ബി.ഡി.ജെ.എസ്

photo

ചേർത്തല: എൻ.ഡി.എയും ഘടകകക്ഷികളും ഫാസിസ്റ്റ് പാർട്ടികളല്ലെന്ന സി.പി.എം നിലപാട് സ്വാഗതാർഹമെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന എക്സിക്യുട്ടിവ് യോഗം വിലയിരുത്തി. സംസ്ഥാനത്തിന് ആവശ്യമായ സാമ്പത്തിക പാക്കേജ് കേന്ദ്രം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. 70 വയസിനു മുകളിൽ പ്രായമുള്ളവർക്ക് കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച ഇൻഷ്വറൻസ് പദ്ധതി കേരളത്തിൽ ഉടൻ നടപ്പാക്കണം. ആശാവർക്കർമാരുടെ ആവശ്യങ്ങൾ സർക്കാർ അനുഭാവപൂർവം പരിഗണിക്കണം. സമരത്തിന് പിന്തുണയും പ്രഖ്യാപിച്ചു. സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.പത്മകുമാർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അരയാക്കണ്ടി സന്തോഷ് റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന ഭാരവാഹികളായ പൈലി വാത്യായട്ട്, എ.എൻ.അനുരാഗ്, ഉണ്ണിക്കൃഷ്ണൻ ചാലക്കുടി, അഡ്വ. പി.എസ്.ജ്യോതിസ്, ഷാജി ബത്തേരി, അനിരുദ്ധ് കാർത്തികേയൻ, എ.ബി.ജയപ്രകാശ്, പച്ചയിൽ സന്ദീപ്, ഇ.എസ്.ഷീബ, അനീഷ് പുല്ലുവേലി, രാഖേഷ് കോഴഞ്ചേരി, അഡ്വ. സംഗീത വിശ്വനാഥ്, സന്തോഷ് ശാന്തി, ഡി.പ്രേംരാജ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA