
ചേർത്തല: കൊല്ലത്ത് ആറു മുതൽ ഒമ്പതുവരെ നടക്കുന്ന സി.പി.എം സംസ്ഥാന സമ്മേളന നഗരിയിൽ സ്ഥാപിക്കുന്ന ദീപശിഖ, വയലാർ രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് പ്രയാണം തുടങ്ങി. പോളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവൻ ജാഥാ ക്യാപ്ടൻ പി.കെ. ബിജുവിന് ദീപശിഖ കൈമാറി ഉദ്ഘാടനം ചെയ്തു.
കെ. പ്രസാദ് അദ്ധ്യക്ഷനായി. സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസർ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗം സി.ബി. ചന്ദ്രബാബു, ജാഥാ അംഗം വി. വസീഫ്, കേന്ദ്ര കമ്മിറ്റിയംഗം സി.എസ്. സുജാത, എം.എൽ.എമാരായ പി.പി. ചിത്തരഞ്ജൻ, എച്ച്. സലാം, നേതാക്കളായ മനു സി. പുളിക്കൽ, എൻ.ആർ. ബാബുരാജ്, പി.കെ. സാബു, എൻ.പി. ഷിബു, ബി. വിനോദ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |