SignIn
Kerala Kaumudi Online
Saturday, 27 June 2026 5.36 PM IST

കോൺഗ്രസിന്റെ ഐക്യം തകർത്താൽ നടപടി: കെ. സുധാകരൻ

READ ENGLISH VERSION
s

തിരുവനന്തപുരം: കോൺഗ്രസിന്റെ ഐക്യവും പ്രവർത്തകരുടെ മാനോവീര്യവും തകർക്കുന്ന നീക്കം നടത്തുന്നവർക്കെതിരെ മുഖം നോക്കാതെ അച്ചടക്ക നടപടിയെടുക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. ഇതിനായി എ.ഐ.സി.സിയുടെയും കെ.പി.സി.സിയുടെയും കൃത്യമായ നിരീക്ഷണമുണ്ടാകും. സംഘടനയുടെ ലക്ഷ്യത്തെ തകർക്കുന്ന സത്യത്തിന്റെ കണികപോലുമില്ലാത്ത ഇത്തരം തെറ്റായ വാർത്തകൾക്കെതിരെ പ്രവർത്തകർ ജാഗ്രത കാട്ടണം. എ.ഐ.സി.സി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെയും നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ഇടതുമുന്നണി സർക്കാരിന്റെ ദുർഭരണത്തെ താഴെയിറക്കുന്നതിന് വേണ്ടിയുള്ള നിർണായകമായ തീരുമാനങ്ങളാണ് ഉണ്ടായത്. തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കോൺഗ്രസിനെയും യു.ഡി.എഫിനെയും സജ്ജമാക്കുന്നതിനുള്ള ചർച്ചയാണ് നടന്നത്. എന്നാൽ യോഗത്തിന്റെ ഉദ്ദേശ്യലക്ഷ്യത്തെ തകർക്കുന്ന നിരവധി വാർത്തകളാണ് നേതാക്കളെ ഇകഴ്ത്തിയും പുകഴ്ത്തിയും വന്നതെന്നും സുധാകരൻ വ്യക്തമാക്കി.

ത​രൂ​രി​നെ​ ​കൃ​ഷ്ണ​മ​ണി​ ​പോ​ലെ
കാ​ക്കും​:​ ​സു​ധാ​ക​രൻ

വ​ട​ക​ര​:​ ​ശ​ശി​ ​ത​രൂ​രി​നെ​ ​ത​ങ്ങ​ൾ​ ​ക​ണ്ണി​ലെ​ ​കൃ​ഷ്ണ​മ​ണി​ ​പോ​ലെ​ ​കാ​ക്കു​മെ​ന്ന് ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​കെ.​ ​സു​ധാ​ക​ര​ൻ.​ ​ത​രൂ​ർ​ ​തി​രു​ത്താ​നും​ ​മാ​റ്റി​ ​പ​റ​യാ​നും​ ​ശ്ര​മി​ച്ച​തി​ൽ​ ​ന​ന്ദി​യു​ണ്ട്.​ ​വ​ലി​യ​ ​തെ​റ്റൊ​ന്നും​ ​അ​ദ്ദേ​ഹം​ ​ചെ​യ്തി​ട്ടി​ല്ല.​ ​അ​ദ്ദേ​ഹ​ത്തെ​ ​ഇ​നി​ ​കു​റ്റം​ ​പ​റ​യാ​ൻ​ ​പ​റ്റി​ല്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA