SignIn
Kerala Kaumudi Online
Saturday, 27 June 2026 5.36 PM IST

ഉരുൾ ദുരന്തം: ലീഗിന്റെ പുനരധിവാസം സ്വന്തം നിലയ്ക്ക്

d

മേപ്പാടി: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായുള്ള സർക്കാരിന്റെ പുനരധിവാസ പദ്ധതിയിൽ നിന്നും മുസ്ലിംലീഗ് പിൻവാങ്ങി. പദ്ധതിക്ക് കാലതാമസം നേരിടുന്നതിനാലാണ് സ്വന്തം നിലയ്ക്ക് പുനരധിവാസം നടപ്പിലാക്കാൻ തീരുമാനിച്ചതെന്ന് മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

നൂറു വീടുകൾ സ്വന്തം നിലയ്ക്ക്‌ മേപ്പാടി പഞ്ചായത്തിൽ നിർമ്മിച്ച് നൽകും.

ദുരന്തം കഴിഞ്ഞ് ഏഴുമാസം പിന്നിട്ടിട്ടും ഗുണഭോക്താക്കളെ കണ്ടെത്താൻ പോലും സർക്കാരിന് കഴിഞ്ഞിട്ടില്ല. മേപ്പാടി പഞ്ചായത്തിലെ മുക്കംകുന്ന് ഭാഗത്ത് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കും.
സർക്കാർ നേരത്തെ നൽകിയ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടിട്ടില്ല. ദുരന്തബാധിതർ കിടപ്പാടം നഷ്ടപ്പെട്ട് പലസ്ഥലങ്ങളിലായി കഴിയുകയാണ്. അവരുടെ കണ്ണീരൊപ്പേണ്ടത് സമൂഹത്തിന്റെ കടമയാണ്. സർക്കാരുമായി സഹകരിക്കേണ്ട മറ്റു മേഖലകളിൽ സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA