SignIn
Kerala Kaumudi Online
Saturday, 27 June 2026 5.36 PM IST

വനവിഭവങ്ങളുടെ കണക്കുകൾ രേഖപ്പെടുത്താൻ സോഫ്റ്റ്‌വെയർ

d

തിരുവനന്തപുരം: തടി ഒഴികെയുള്ള വനവിഭവങ്ങൾ ശേഖരിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും വനശ്രീ ഫോറസ്റ്റ് പ്ലസ് സോഫ്റ്റ്‌വെയർ സജ്ജമാക്കാൻ വനംവകുപ്പ്. പല ഓഫീസുകളിലും എഴുതി സൂക്ഷിക്കുന്നതിന് പകരമാണിത്. വനവിഭവങ്ങൾ ശേഖരിക്കുന്നതിലും വിറ്റഴിക്കുന്നതിലും വ്യാപകമായി ക്രമക്കേട് നടക്കുന്നതായി ജംഗിൾ സഫാരിയെന്ന പേരിൽ നടത്തിയ വിജിലൻസ് റെയ്ഡിൽ കണ്ടെത്തി.

ഓരോ വനം ഡിവിഷനിലെയും ആദിവാസി വനസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സംഭരിക്കുന്ന തടിയിതര വനവിഭവങ്ങളുടെ വിവരങ്ങൾ ചുമതലക്കാരായ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരോ സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരോ എഴുതി സൂക്ഷിക്കുകയാണ് ഇതുവരെ ചെയ്തിരുന്നത്. ഇത് വ്യാപകമായ തട്ടിപ്പിനും ക്രമക്കേടിനും ഇടയാക്കുന്നതായാണ് വിജിലൻസ് റെയ്ഡിൽ കണ്ടെത്തിയത്.

ക്രമക്കേട്

കുറയ്ക്കും

വന വിഭവങ്ങൾ എവിടെ നിന്ന്, ആര്, എത്രമാത്രം ശേഖരിച്ചു, എവിടെ സംഭരിക്കുന്നു, എത്ര വില നൽകി, സംസ്കരണം, വില്പന തുടങ്ങിയവയെല്ലാം കേന്ദ്രീകൃത സോഫ്റ്റ്‌വെയറിൽ രേഖപ്പെടുത്തും. സംസ്ഥാന വനവികാസ് ഏജൻസിയുടെ നിയന്ത്രണത്തിലും മേൽനോട്ടത്തിലുമാവും ഇത് പ്രവർത്തിക്കുക. വനം ഡിവിഷനുകളിലെയും വിവരങ്ങൾ ഉന്നത വനപാലകർക്ക് പരിശോധിക്കാനും ഓരോ ദിവസത്തെയും റിപ്പോർട്ടെടുക്കാനും കഴിയും. രേഖപ്പെടുത്തുന്ന വിവരങ്ങളിൽ മാറ്റം വരുത്തിയാലും പഴയ റെക്കോഡുകൾ വീണ്ടെടുത്ത് ക്രമക്കേടുണ്ടോയെന്ന് പരിശോധിക്കാനുമാകുമെന്ന് വനംവകുപ്പ് അധികൃതർ പറയുന്നു.

കുന്തിരുക്കം, ചെറുതേൻ, വൻതേൻ, കുടംപുളി, ഇഞ്ച, കസ്തൂരിമഞ്ഞൾ, കറുവപ്പട്ട,, പൊന്നാമ്പൂവ്, ചിത്തരപ്പൂവ്, മക്കുംകായ്, കരണ്ടിക്കുരു, നെല്ലിക്ക, കൂവ തുടങ്ങിയവയാണ് ആദിവാസികൾ ശേഖരിക്കുന്ന വനവിഭവങ്ങൾ. ഇത് ആദ്യം വനസംരക്ഷണ സമിതിയിലാണ് ആദ്യമെത്തിക്കുക. പിന്നീടത് വൻധൻ വൻവികാസ് കേന്ദ്രയിലോ (വി.ഡി.വി.കെ) മറ്റ് സംസ്കരണ കേന്ദ്രത്തിലോ എത്തിക്കും. ഇവ ഗ്രേഡിംഗും സംസ്കരണവും പായ്ക്കിംഗും നടത്തിയതിന് ശേഷം വനശ്രീ ഇക്കോ വിപണന കേന്ദ്രത്തിലൂടെ വിറ്റഴിക്കും. ഈ ഘട്ടങ്ങളിലുള്ള വിവരങ്ങളെല്ലാം ഓൺലൈനായി സോഫ്റ്റ്‌വെയറിൽ രേഖപ്പെടുത്തും..

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA