
തിരുവനന്തപുരം: രാപ്പകൽ സമരം നടത്തുന്ന ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും സർക്കാർ,സി.പി.എം നിലപാടുകളിൽ പ്രതിഷേധിച്ചും കോൺഗ്രസ് ഇന്ന് സെക്രട്ടേറിയേറ്റിലേക്കും മറ്റുജില്ലകളിലെ കളക്ടറേറ്റുളിലേക്കും പ്രതിഷേധ പ്രകടനം നടത്തും. മാർച്ചിന്റെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരിൽ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി നിർവഹിക്കുമെന്ന് കെ.പി.സി.സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം.ലിജു അറിയിച്ചു. സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിപക്ഷനേതാവ് വി.ഡി.സതീശനും കൊല്ലത്ത് മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരനും പത്തനംതിട്ടയിൽ പ്രവർത്തക സമിതി അംഗം കൊടിക്കുന്നിൽ സുരേഷ് എം.പിയും ഉദ്ഘാടനം ചെയ്യും.കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ടി.എൻ.പ്രതാപൻ (ആലപ്പുഴ),രാഷ്ട്രീയകാര്യ സമിതി അംഗം കെ.സി.ജോസഫ് (കോട്ടയം),കെ.പി.സി.സി ജനറൽ സെക്രട്ടറി എസ്.അശോകൻ (ഇടുക്കി),ബെന്നി ബെഹ്നനാൻ എം.പി (തൃശൂർ), മുൻ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരൻ (കോഴിക്കോട്),രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി (കാസർകോട്) എന്നിവരാണ് മറ്റു ജില്ലകളിലെ ഉദ്ഘാടകർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |