SignIn
Kerala Kaumudi Online
Thursday, 22 October 2026 12.41 PM IST

കേരളം മാനദണ്ഡം പാലിച്ചില്ല: വി. മുരളീധരൻ

d

ന്യൂഡൽഹി: ആശാവർക്കർമാരുടെ സമരത്തിൽ കേന്ദ്രത്തെ പഴിചാരുന്നതിൽ അടിസ്ഥാനമില്ലെന്നും മാനദണ്ഡങ്ങൾ പാലിക്കാത്തത് കേരളമാണെന്നും മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. ദേശീയ ആരോഗ്യദൗത്യത്തിന്റെ ഭാഗമായി കേരളത്തിന് മുഴുവൻ തുകയും കേന്ദ്രസർക്കാർ നൽകിയിട്ടുണ്ട്. അതു തെറ്റാണെങ്കിൽ അവകാശ ലംഘന നോട്ടീസ് നൽകാൻ സി.പി.എം അംഗങ്ങളെ മുരളീധരൻ വെല്ലുവിളിച്ചു. 2023-24ലെ ഫണ്ട് കേരളത്തിന് നഷ്ടമായത് കേന്ദ്രപദ്ധതിയുടെ മാനദണ്ഡങ്ങൾപാലിക്കാത്തിനാലാണ്. പാർലമെന്റിൽ വച്ച കണക്ക് പ്രകാരം ദേശീയ ആരോഗ്യദൗത്യത്തിന്റെ ഭാഗമായി 914.24 കോടിയിൽ 815.73 കോടി ജനുവരി 29നകം നൽകിയിട്ടുണ്ട്. ബാക്കി തുക ഫെബ്രുവരി 12നും നൽകിയെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA