
തിരുവനന്തപുരം:വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലയിലെ
ചൂരൽമല, മേപ്പാടി ശാഖകളിലെ 207വായ്പകൾ എഴുതിതള്ളാൻ കേരള ബാങ്ക് നടപടിയായി. 9 വായ്പകളിൽ 6.36 ലക്ഷം രൂപ ഇതിനകം എഴുതിതളളിയിരുന്നു. സമഗ്രമായ വിവരങ്ങൾ റവന്യൂ വകുപ്പിൽ നിന്നും ലഭിച്ചതിന്റെ അടിസ്ഥാനമാക്കി ബാക്കി വായ്പകളും എഴുതിത്തള്ളാൻ തീരുമാനിച്ചു.മൊത്തം 385.87 ലക്ഷം രൂപ എഴുതിത്തള്ളാനാണ് ബാങ്ക് ഭരണസമിതി തീരുമാനിച്ചത്.
കൂടാതെ, മേപ്പാടി ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ചൂരൽമല ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ അയൽക്കൂട്ടങ്ങളുടെ അംഗങ്ങൾക്കായി പരമാവധി രണ്ട് ലക്ഷം രൂപ വരെയുള്ള പുതിയ കൺസ്യൂമർ/പേഴ്സണൽ വായ്പ പദ്ധതി നടപ്പിലാക്കാനും ബാങ്ക് തീരുമാനിച്ചിട്ടുണ്ട്. കുടുംബശ്രീ മിഷൻ തിരഞ്ഞെടുത്ത് നൽകുന്ന കുടുംബശ്രീ അംഗങ്ങൾക്കാണ് ഈ വായ്പകൾ നൽകുക. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരള ബാങ്ക് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയിരുന്നു. ജീവനക്കാർ 5.25 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയിട്ടുണ്ട്.
എഴുതിത്തള്ളുന്ന വായ്പകൾ
(തുക ലക്ഷത്തിൽ)
മരിച്ച പത്തു വീട്ടുകാരുടെ...................6.63
വീട് നഷ്ടപ്പെട്ട 69പേരുടെ....................139.54
സ്ഥലം നഷ്ടപ്പെട്ട 18 പേരുടെ................ 40.53
തൊഴിൽ നഷ്ടപ്പെട്ട 40 പേരുടെ............ 65.53
കുടുംബാംഗം നഷ്ടപ്പെട്ട 16പേരുടെ.... 37.51
വഴിയും യാത്രാ സൗകര്യങ്ങളും
നഷ്ടപ്പെട്ട 11പേരുടെ................................28.38
കൃഷി നഷ്ടപ്പെട്ട മൂന്നു പേരുടെ............ 9.96
ഇതിലൊന്നും പെടാത്ത 25പേരുടെ...... 7.75
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |