
തിരുവനന്തപുരം: തൃശൂരിൽ പൂരം കലക്കി ബി.ജെ.പിക്കു ജയമൊരുക്കിക്കൊടുത്ത മുഖ്യമന്ത്രിയാണ് ഇപ്പോൾ ആട്ടിൻ തോലിട്ട് കോൺഗ്രസിനെ വിമർശിക്കുന്നതെന്ന് കോൺഗ്രസ് പ്രവർത്തക സമതിഅംഗം രമേശ് ചെന്നിത്തല പറഞ്ഞു. ചരിത്രത്തിലാദ്യമായി ബി.ജെ.പി സ്ഥാനാർത്ഥി കേരളത്തിൽ നിന്നു പാർലമെന്റിലേക്കു ജയിച്ചതിന്റെ സമ്പൂർണ ഉത്തരവാദിത്തവും പിണറായി വിജയനാണ്.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ വോട്ടു മറിക്കാൻ കേന്ദ്രമന്ത്രിസഭ ഫാസിസ്റ്റല്ലെന്ന് കണ്ടെത്തി നയരേഖയുണ്ടാക്കിയിരിക്കുകയാണ് സി.പി.എം. ഈ ജനവഞ്ചന മതന്യൂനപക്ഷങ്ങളും ജനാധിപത്യ വിശ്വാസികളും കണ്ടുകൊണ്ടിരിക്കുകയാണെന്ന് പിണറായി വിജയൻ മറക്കരുത്. നരേന്ദ്ര മോദിയെയും അമിത് ഷായെയും വിമർശിക്കാൻ ധൈര്യമില്ലാത്തതുകൊണ്ടാണ് മുഖ്യമന്ത്രി കോൺഗ്രസിനെ വിമർശിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |