SignIn
Kerala Kaumudi Online
Thursday, 22 October 2026 1.13 PM IST

യു.ഡി.എഫും എൽ.ഡി.എഫും മാപ്പു പറയണം: കെ.സുരേന്ദ്രൻ

j

തിരുവനന്തപുരം: എസ്.ഡി.പി.ഐ ഭീകരപ്രവർത്തനം നടത്തുന്ന സംഘടനയാണെന്ന ഇ.ഡി റിപ്പോർട്ട് പുറത്തു വന്ന സാഹചര്യത്തിൽ തിരഞ്ഞെടുപ്പിൽ അവരുടെ പിന്തുണ തേടിയ യു.ഡി.എഫും എൽ.ഡി.എഫും ജനങ്ങളോട് മാപ്പു പറയണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പാലക്കാട് തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ കോൺഗ്രസ് എസ്.ഡി.പി.ഐയുടെ പിന്തുണ വാങ്ങുകയും അവരോടൊപ്പം ആഹ്ലാദ പ്രകടനം നടത്തുകയും ചെയ്തിരുന്നു. യു.ഡി.എഫ് എൽ.ഡി.എഫ് നേതൃത്വം പിന്തുണ അഭ്യർത്ഥിച്ചതിന്റെ തെളിവുകൾ എസ്.ഡി.പി.ഐ നേരത്തെ പുറത്തുവിടുകയും ചെയ്തു. വിദേശ ഫണ്ട് സ്വീകരിക്കുകയും കള്ളപ്പണം വെളുപ്പിക്കുകയും ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് പണപ്പിരിവ് നടത്തുകയും ചെയ്തുവെന്ന റിപ്പോർട്ടാണ് എസ്.ഡി.പി.ഐക്കെതിരെയുള്ളതെ്നനും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA